കൊവിഡ് അനാഥരാക്കിയ കുട്ടികളുടെ പേരിൽ 5ലക്ഷം നിക്ഷേപിക്കും: സ്റ്റാലിൻ

Sunday 30 May 2021 12:00 AM IST

ചെന്നൈ: കൊവിഡ് മഹാമാരിയിൽ മാതാപിതാക്കൾ മരണപ്പെട്ട കുട്ടികളുടെ പേരിൽ അഞ്ച് ലക്ഷം രൂപ നിക്ഷേപിക്കുന്നതടക്കം നിരവധി പദ്ധതികൾ പ്രഖ്യാപിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഇന്നലെ ചേർന്ന ഉന്നതല യോഗത്തിലാണ് തീരുമാനം.

കൊവിഡിൽ മാതാപിതാക്കൾ നഷ്ടപ്പെട്ട കുട്ടികളുടെ പേരിൽ അഞ്ചുലക്ഷം രൂപ നിക്ഷേപിക്കും. 18 വയസ് തികഞ്ഞതിന് ശേഷം പലിശ സഹിതം ഇത് കുട്ടികൾക്ക് നൽകും.

 സർക്കാർ ഹോമുകളിലും ഹോസ്റ്റലുകളിലും ഇവർക്ക് മുൻഗണന നൽകും

 ഇവരുടെ ഡിഗ്രി വരെയുള്ള ഹോസ്റ്റൽ ചെലവുകളടക്കമുള്ള മുഴുവൻ വിദ്യാഭ്യാസ ചിലവും സർക്കാർ വഹിക്കും.

കൊവിഡിൽ ഭർത്താവിനെ നഷ്ടപ്പെട്ട കുട്ടികളുള്ള യുവതികൾക്ക് മൂന്നു ലക്ഷം നൽകും.

 ഭാര്യയെ നഷ്ടപ്പെട്ട കുട്ടികളുള്ള പുരുഷൻമാർക്കും സമാന സഹായം നൽകും.

കൊവിഡിൽ അനാഥരായ കുട്ടികളെ സംരക്ഷിക്കുന്നവർക്ക് 3000രൂപ വീതം നൽകും

 കുട്ടികളുടെ വിദ്യാഭ്യാസ കാര്യങ്ങൾ നിരീക്ഷിക്കാനായി ജില്ലാതലത്തിൽ പ്രത്യേക കമ്മിറ്റികളെ നിയോഗിക്കും.

Advertisement
Advertisement