'എല്ലാവരോടും അസഹിഷ്ണുത കാട്ടുന്ന നിലപാടാണ് സംഘപരിവാറിന്റേത്, പൃഥ്വിരാജിനോടും അവർ അത് കാട്ടി'; പിന്തുണയുമായി മുഖ്യമന്ത്രി
തിരുവനന്തപുരം: ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ നിലപാടുകളോടുള്ള അതൃപ്തി പ്രകടമാക്കിയ നടന്‍ പൃഥ്വിരാജ് നേരിട്ട സൈബർ ആക്രമണത്തെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഈ അക്രമണത്തോട് കേരളത്തിലെ സമൂഹത്തിന് യോജിപ്പില്ലെന്ന് അറിയിച്ചുകൊണ്ട് അദ്ദേഹം നടന്റെ അഭിപ്രായ സ്വാതന്ത്ര്യത്തെ പിന്തുണയ്ക്കുകയും ചെയ്തു.
എല്ലാത്തിനോടും അസഹിഷ്ണുത കാണിക്കുന്ന നിലപാടാണ് സംഘപരിവാര്‍ സാധാരണയായി സ്വീകരിച്ചുവരാറുള്ളത്. പൃഥ്വിരാജിനെതിരേയും അതേ അസഹിഷ്ണുത അവര്‍ കാണിച്ചു. അസഹിഷ്ണുത പ്രകടിപ്പിക്കുന്ന സംഘപരിവാറിനോട് വിയോജിച്ച് തന്നെയാണ് നമ്മുടെ നാട് നില്‍ക്കുക. മുഖ്യമന്ത്രി പറഞ്ഞു.
പൃഥ്വിരാജ് പ്രകടിപ്പിച്ച വികാരം നമ്മുടെ സമൂഹത്തിന്റെ വികാരമാണ്. കേരളത്തില്‍ ജീവിക്കുന്ന ഏതൊരാള്‍ക്കും സ്വാഭാവികമായി ഉണ്ടാകുന്ന വികാരമാണത്. അത് ശരിയായ രീതിയില്‍ പൃഥ്വിരാജ് പ്രകടിപ്പിച്ചു. ഇത്തരം കാര്യങ്ങളില്‍ പൃഥ്വിരാജിനെ പോലെ എല്ലാവരും മുന്നോട്ടുവരാന്‍ സന്നദ്ധമാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
content details: cm pinarayi vijayan in support of prithviraj.