കൊവിഡ് മുന്നണി പോരാളികൾക്ക് ബോണസ് പ്രഖ്യാപിച്ച് കുവൈറ്റ്

Monday 31 May 2021 2:16 AM IST

കുവൈറ്റ് സിറ്റി: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ മുന്നിൽ നിന്ന് പ്രവർത്തിച്ച എല്ലാ ജീവനക്കാർക്കും ബോണസ് നൽകുന്നതിനായി 60 കോടി ദിനാർ മാറ്റി വയ്ക്കുന്നതിനുള്ള ബില്ലിന് കുവൈറ്റ് പാർലമെന്റ് അംഗീകാരം നൽകി. കൊവിഡ് മഹാമാരിയിൽ നിന്ന് രാജ്യത്തെ രക്ഷിക്കാനായി പരിശ്രമിച്ച 2 ലക്ഷം ജീവനക്കാർക്ക് നന്ദി സൂചകമായാണ് ആനുകൂല്യം ലഭിക്കുക. അർഹതപ്പെട്ടവരെ ക‌ൃത്യമായി തിരഞ്ഞെടുത്തതിനു ശേഷമാകും ബോണസ് വിതരണം ചെയുന്നത്.വിതരണം സുതാര്യമാക്കുന്നതിന്റെ ഭാഗമായി ഓരോ മൂന്ന് മാസത്തിൽ ഒരിക്കൽ റിപ്പോർട്ട് സമർപ്പിക്കാൻ ഓഡിറ്റ് ബ്യൂറോയ്ക്ക് ബില്ലിൽ നിർദ്ദേശമുണ്ട്. ആരോഗ്യ,ആഭ്യന്തര മന്ത്രാലയത്തിലെ മുൻനിര ജീവനക്കാർ,സിവിൽ സർവീസ് കമ്മിഷനു കീഴിലുള്ള സർക്കാർ ജീവനക്കാർ,മറ്റു പ്രതിരോധ പ്രവർത്തനങ്ങളിൽഏർപ്പെട്ട തൊഴിലാളികൾ എന്നിങ്ങനെയാണ് ബോണസ് നൽകാനായി തരംതിരിച്ചത്.

ബോണസ് നൽകാൻ തീരുമാനമെടുത്ത പാർലമെന്റ് നടപടിയെ ആരോഗ്യ മന്ത്രി ബാസിൽ അസ്സബാഹ് അഭിനന്ദിച്ചു.

Advertisement
Advertisement