ഒറിജിനലിനെ വെല്ലും ആശിഷിന്റെയും അദ്വൈതിന്റെയും മിനിയേച്ചർ വണ്ടികൾ

Tuesday 01 June 2021 12:11 AM IST
ആശിഷും അദ്വൈതും തങ്ങൾ നിർമ്മിച്ച മിനിയേച്ചർ വണ്ടികളുമായി

ചക്കരക്കല്ല്: കൊവിഡ് കാലം ഉല്ലാസകരമാക്കുകയാണ് ഈ സഹോദരങ്ങൾ. മൊബൈൽ ഫോണിലും മറ്റും കുത്തിക്കളിച്ച് പലരും സമയം കൊല്ലുമ്പോൾ വാഹനങ്ങളുടെ മി​നി​യേ​ച്ച​ർ നി​ർ​മ്മിച്ച് ശ്ര​ദ്ധേ​യ​മാ​കു​ക​യാണ് ച​ക്ക​ര​ക്ക​ൽ കോ​യ്യോ​ട് എ​ട​പ്പാ​ട്ട് ഹൗ​സി​ൽ പ്ര​കാ​ശ് മ​ണി -ഷീ​ന ദ​മ്പ​തി​ക​ളു​ടെ മ​ക്ക​ളാ​യ ആ​ശി​ഷ് പ്ര​കാ​ശും അ​ദ്വൈ​തും. ഒറിജിനലിനെ വെല്ലുന്ന ഇവരുടെ വാഹനങ്ങൾ ആ​രെ​യും ആ​ക​ർ​ഷി​ക്കും.

കെ​.എ​സ്.ആ​ർ​.ടി​.സി ബ​സ്, ടൂ​റി​സ്റ്റ് ബ​സ്, ട്രാ​വ​ല​ർ, എ​ൻ​ഫീ​ൽ​ഡ് ബു​ള്ള​റ്റ് തു​ട​ങ്ങി​യ​വ​യുടെ ലഘുരൂപങ്ങളാണ് ഇവർ ഒരുക്കിയിരിക്കുന്നത്. കൊവിഡ് ഭീ​തി ഉ​ള്ള​തി​നാ​ൽ കൂട്ടുകാർക്കൊപ്പം കളിക്കാൻ പറ്റാത്തതു കാ​ര​ണം ധാ​രാ​ളം സ​മ​യമുണ്ട് ഇവർക്ക്. ഈ സമയം മുതലാക്കിയാണ് മോ​ഡ​ൽ വാ​ഹ​ന​ങ്ങ​ൾ നി​ർമ്മി​ക്കു​ന്ന​തെ​ന്ന് കു​ട്ടി​ക​ൾ പ​റ​യു​ന്നു.

വാ​ഹ​ന​ങ്ങ​ളു​ടെ പാ​ർ​ട്സു​ക​ളൊ​ക്കെ ഫോം ​ഷീ​റ്റ് എ​ന്ന് വ​സ്തു​വി​നാ​ലാ​ണ് നി​ർമ്മി​ക്കു​ന്ന​ത്. ഒ​രു വാ​ഹ​നം പൂ​ർ​ത്തി​യാ​ക്കാ​ൻ ര​ണ്ടു മാ​സ​ത്തോ​ള​മെ​ടു​ക്കും. മ​നോ​ഹ​ര​മാ​യ കാ​ബി​നും സീ​റ്റു​ക​ളുമൊക്കെയായി കാഴ്ചയിൽ ഒറിജിനൽ വാഹനങ്ങളെ അനുസ്മരിപ്പിക്കുകയാണ് ഇവരുടെ സൃഷ്ടികൾ.

Advertisement
Advertisement