പ്രണിത വിവാഹിതയായി

Wednesday 02 June 2021 12:00 AM IST

സൂര്യ നായകനായ മാസ്സ് (മാസ്സ് എങ്കിറ മാസ്സിലാമണി) എന്ന ചിത്രത്തിലൂടെ തെന്നിന്ത്യൻ സിനിമാ പ്രേമികൾക്കും സുപരിചിതയായ നായിക പ്രണിത സുബാഷ് വിവാഹിതയായി.ബംഗളൂരുവിലെ ബിസിനസുകാരനായ നിഥിൻ രാജുവുമായുള്ള പ്രണിതയുടെ വിവാഹം ബംഗളൂരുവിൽ വച്ച് കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഞായറാഴ്ചയാണ് നടന്നത്.കൊവിഡ് സാഹചര്യങ്ങൾ കാരണം ആരാധകരെയും സിനിമാ പ്രവർത്തകരെയുമറിയിക്കാതെ വിവാഹം നടത്തേണ്ടിവന്നതിൽ ക്ഷമ ചോദിച്ച് കൊണ്ടുള്ള ഒരു കത്ത് വിവാഹത്തെ തുടർന്ന് പ്രണിത തന്റെസമൂഹമാദ്ധ്യമഅക്കൗണ്ടുകളിൽ പോസ്റ്റ് ചെയ്തതോടെയാണ് വാർത്ത പുറംലോകമറിഞ്ഞത്.

കൊവിഡ് വ്യാപനത്തിൽ കുറവ് വന്ന ശേഷം ഗംഭീരമായ രീതിയിൽ വിവാഹ സൽക്കാര ചടങ്ങ് നടത്തുമെന്നും പ്രണിത അറിയിച്ചു.പ്രണിതയും നിഥിനും ഏറെക്കാലമായി സൗഹൃദത്തിലായിരുന്നു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമടങ്ങുന്ന അമ്പതിൽ താഴെ ആളുകൾ മാത്രമാണ് വിവാഹ ചടങ്ങിൽ പങ്കെടുത്തത്.തമിഴിലും തെലുങ്കിലും കന്നഡയിലും നിരവധി ചിത്രങ്ങളിലഭിനയിച്ചിട്ടുള്ള പ്രണിത സുബാഷ് ഹംഗാമ -2 എന്ന ചിത്രത്തിലൂടെ ബോളിവുഡിലും അരങ്ങേറ്റം കുറിക്കുകയാണ്. അജയ് ദേവ്‌ഗൺ നായകനാകുന്ന ബുജ് - ദ പ്രൈഡ് ഒഫ് ഇന്ത്യ എന്ന ബോളിവുഡ് ചിത്രവും പ്രണിതയ്ക്ക് കരാറായിട്ടുണ്ട്.

Advertisement
Advertisement