കൊവിഡ് കവർന്നത് 346 മാദ്ധ്യമപ്രവർത്തകരെ

Wednesday 02 June 2021 12:54 AM IST

 നഷ്ടപരിഹാരവും ഇൻഷുറൻസ് പരിരക്ഷയും ആവശ്യപ്പെട്ട് ഹർജി

ന്യൂഡൽഹി: കൊവി‌ഡ് കാലത്ത് മുൻനിരപ്പോരാളികളെ പോലെ ജോലിയിൽ ഏർപ്പെട്ടുകൊണ്ടിരിക്കുന്ന മാദ്ധ്യമപ്രവർത്തകർക്ക് ആരോഗ്യഇൻഷുറൻസ് പരിരക്ഷയും ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹർജി. കഴിഞ്ഞ വർഷം ഏപ്രിൽ മുതൽ രാജ്യത്ത് 346 മാദ്ധ്യമപ്രവർത്തകർ കൊവിഡ് ബാധിച്ച് മരിച്ചതായും ഇവരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം അടക്കമുള്ള പരിരക്ഷ ഉറപ്പാക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.

Advertisement
Advertisement