2,345 പേർക്കു കൂടി കൊവിഡ്

Wednesday 02 June 2021 1:17 AM IST

തിരുവനന്തപുരം:ജില്ലയിൽ ഇന്നലെ 2,345 പേർക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 2,023 പേർ രോഗമുക്തരായി.14, 868 പേരാണ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നത്.ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ 2,246 പേർക്കു സമ്പർക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്.ഇതിൽ 5 പേർ ആരോഗ്യ പ്രവർത്തകരാണ്. 17.6 ശതമാനമാണ് ജില്ലയിലെ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്.

ജില്ലയിൽ പുതുതായി 3,338 പേരെക്കൂടി നിരീക്ഷണത്തിലാക്കി.ഇതോടെ കൊവിഡുമായി ബന്ധപ്പെട്ട് ജില്ലയിൽ നിരീക്ഷണത്തിലുള്ളവരുടെ ആകെ എണ്ണം 74,173 ആയി. ഇന്നലെവരെ നിരീക്ഷണത്തിലുണ്ടായിരുന്ന 5,540 പേർ നിരീക്ഷണകാലം പൂർത്തിയാക്കി.

Advertisement
Advertisement