കൊവിഡില്ലാത്ത ഗ്രാമങ്ങൾക്ക് 50 ലക്ഷം രൂപ സമ്മാനം,​ മത്സരം പ്രഖ്യാപിച്ച് മഹാരാഷ്ട്ര സർക്കാർ

Wednesday 02 June 2021 11:33 PM IST

മുംബയ് സംസ്ഥാനത്തെ ഗ്രാമപ്രദേശങ്ങളില്‍ കോവിഡ് വ്യാപനം തടയുന്നത് ലക്ഷ്യമാക്ക് മത്സരം പ്രഖ്യാപിച്ച് മഹാരാഷ്ട്ര സർക്കാർ..കൊവിഡ് മുക്ത ഗ്രാമങ്ങള്‍ക്ക് സമ്മാനം നല്‍കുന്നതാണ് പദ്ധതി. ഓരോ റവന്യൂ ഡിവിഷനിലും കൊവിഡ് പ്രതിരോധത്തില്‍ മികച്ച പ്രവര്‍ത്തനം നടത്തുന്ന മൂന്ന് ഗ്രാമപഞ്ചായത്തുകള്‍ക്ക് സമ്മാനം നല്‍കും. ഒന്നാം സമ്മാനം 50 ലക്ഷവും രണ്ടാം സമ്മാനം 25 ലക്ഷവും മൂന്നാം സമ്മാനം 15 ലക്ഷം രൂപയായിരിക്കും.

മുഖ്യമന്ത്രി ഉദ്ധവ് താക്കറെ പ്രഖ്യാപിച്ച മൈ വില്ലേജ് കൊറോണ ഫ്രീ പദ്ധതിയുടെ ഭാഗമായാണ് കോവിഡ് മുക്തഗ്രാമ മത്സരം നടക്കുന്നതെന്ന് സംസ്ഥാന ഗ്രാമവികസന മന്ത്രി ഹസന്‍ മുഷ്‌റിഫ് പ്രസ്താവനയില്‍ പറഞ്ഞു. കോവിഡ് പടരാതിരിക്കാന്‍ ചില ഗ്രാമങ്ങള്‍ നടത്തിയ ശ്രമങ്ങളെ പ്രശംസിച്ചുകൊണ്ടാണ് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ 'മൈ വില്ലേജ് കൊറോണ ഫ്രീ' പദ്ധതി പ്രഖ്യാപിച്ചത്.

സംസ്ഥാനത്തെ ആറ് റവന്യൂ ഡിവിഷനുകളിലായി മൊത്തം 18 സമ്മാനങ്ങള്‍ നല്‍കും. ആകെ 5.4 കോടി രൂപയുടെ സമ്മാന തുക വിതരണം ചെയ്യും.. മത്സരത്തില്‍ വിജയിക്കുന്ന ഗ്രാമങ്ങള്‍ക്ക് പ്രോത്സാഹനമായി സമ്മാന തുകയ്ക്ക് തുല്യമായ അധിക തുകയും ലഭിക്കും. ഇത് ഗ്രാമങ്ങളിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗപ്പെടുത്താമെന്നും മന്ത്രി പറഞ്ഞു.

Advertisement
Advertisement