കൊവിഡ് 2,150 രോഗമുക്തർ 2,621

Friday 04 June 2021 2:18 AM IST

തിരുവനന്തപുരം: ജില്ലയിൽ ഇന്നലെ 2,150 പേർക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു.2,621 പേർ രോഗമുക്തരായി.14,125 പേരാണ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നത്. ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ 2,022 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്.ഇതിൽ 6 പേർ ആരോഗ്യ പ്രവർത്തകരാണ്.16.8 ശതമാനമാണ് ജില്ലയിലെ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്. ജില്ലയിൽ പുതുതായി 3,495 പേരെക്കൂടി നിരീക്ഷണത്തിലാക്കി. ഇതോടെ കൊവിഡുമായി ബന്ധപ്പെട്ടു ജില്ലയിൽ നിരീക്ഷണത്തിലുള്ളവരുടെ ആകെ എണ്ണം 69,182 ആയി. ഇന്നലെവരെ നിരീക്ഷണത്തിലുണ്ടായിരുന്ന 5,962 പേർ നിരീക്ഷണകാലം പൂർത്തിയാക്കി.

Advertisement
Advertisement