ചൈനീസ് സ്ഥാപനങ്ങൾക്ക് ബൈഡന്റെ നിക്ഷേപ വിലക്ക്

Saturday 05 June 2021 12:20 AM IST

വാഷിംഗ്ടൺ: ചൈനയ്ക്കെതിരെ നടപടികൾ കടുപ്പിച്ച് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ.

ചൈനീസ് സൈന്യവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന കൂടുതൽ സ്ഥാപനങ്ങളിൽ നിക്ഷേപം നടത്തുന്നതിൽ നിന്ന് അമേരിക്കക്കാരെ വിലക്കാനാണ് ബൈഡന്റെ തീരുമാനം. ചൈനീസ് സൈന്യത്തിന് സഹായകരമാകുന്ന രീതിയിൽ അമേരിക്കൻ പൗരന്മാർ നിക്ഷേപം നടത്തുന്നില്ലെന്ന് ഉറപ്പാക്കുന്നതിനായാണിത്.ഉത്തരവ് ആഗസ്റ്റ് രണ്ട് മുതൽ നിലവിൽ വരും. ഹ്യൂവെ ഉൾപ്പെടെ 59 സ്ഥാപനങ്ങൾ പട്ടികയിലുണ്ടാകുമെന്നാണ് വിവരം. ചൈന ജനറൽ ന്യൂക്ലിയർ പവർ കോർപറേഷൻ, ചൈന മൊബൈൽ ലിമിറ്റഡ്, കോസ്റ്റാർ ഗ്രൂപ്പ് ഉൾപ്പെടെയുള്ള കമ്പനികളിൽ നിക്ഷേപിക്കുന്നതിൽ നിന്ന് അമേരിക്കക്കാരെ വിലക്കുന്ന ഉത്തരവാണിത്. അതേസമയം, നടപടിക്കെതിരെ തിരിച്ചടിയുണ്ടാകുമെന്ന് ചൈന പ്രതികരിച്ചു.നേരത്തെ, മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് 31 ചൈനീസ് സ്ഥാപനങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തിയിരുന്നു.

Advertisement
Advertisement