'ഞാൻ മനുഷ്യനാണ് ' ; അഹാന കൃഷ്ണകുമാർ 

Saturday 05 June 2021 7:40 AM IST

യു​വ​താ​ര​ങ്ങ​ളി​ൽ​ ​ഏ​റ്റ​വും​ ​കൂ​ടു​ത​ൽ​ ​സൈ​ബ​ർ​ ​ബു​ള്ളിംഗി​ന് ​ഇ​ര​യാ​യ​ ​അ​ഭി​നേ​ത്രി​യാ​ണ് ​അ​ഹാ​ന​ ​കൃ​ഷ്ണ​കു​മാ​ർ​ .​ ​ത​നി​ക്കെ​തി​രെ​ ​വ​രു​ന്ന​ ​വി​ദ്വേ​ഷ​ ​ക​മ​ന്റു​ക​ൾ​ക്ക് ​മ​റു​പ​ടി​യും​ ​ന​ടി​ ​കൊ​ടു​ക്കാ​റു​ണ്ട്.​ ​സൈ​ബ​ർ​ ​ബു​ള്ളി​ംഗി​നെ​തി​രെ​ ​താ​രം​ ​ത​ന്റെ​ ​യൂ​ട്യൂ​ബ് ​ചാ​ന​ലി​ൽ​ ​ചെ​യ്ത​ ​വീ​ഡി​യോ​ ​ത​രം​ഗം​ ​സൃ​ഷ്ടി​ച്ചി​രു​ന്നു.​ ​ന​ട​നും​ ​പി​താ​വു​മാ​യ​ ​കൃ​ഷ്ണ​ ​കു​മാ​ർ​ ​ക​ഴി​ഞ്ഞ​ ​നി​യ​മ​സ​ഭാ​ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ​ ​തി​രു​വ​ന​ന്ത​പു​ര​ത്ത് ​ബി​ ​ജെ​ ​പി​ ​സ്ഥാ​നാ​ർ​ത്ഥി​യാ​യി​ ​മ​ത്സ​രി​ച്ചി​രു​ന്നു.​ ​ഇ​പ്പോ​ളി​താ​ ​അ​ഹാ​ന​ ​പ​ങ്കു​വ​ച്ച​ ​മ​നോ​ഹ​ര​മാ​യ​ ​ചി​ത്ര​ത്തി​ന് ​താ​ഴെ​ ​വ​ന്ന് ​നി​ങ്ങ​ൾ​ ​ബി​ജെ​പി​യാ​ണോ​ ​എ​ന്ന് ​ഒ​രാ​ൾ​ ​ചോ​ദി​ച്ചി​രി​ക്കു​ക​യാ​ണ് .​ ​എ​ന്നാ​ലി​തി​ന് ​കി​ടി​ലം​ ​മ​റു​പ​ടി​ ​ന​ൽ​കി​ ​അ​ഹാ​ന​ ​ആ​രാ​ധ​ക​രു​ടെ​ ​കൈ​യ്യ​ടി​നേ​ടി.​ ​'​ഞാ​നൊ​രു​ ​മ​നു​ഷ്യ​ ​ജീ​വി​യാ​ണ്.​ ​ന​ല്ലൊ​രു​ ​ഹ്യു​മ​ൻ​ ​ബീ​യി​ങ്ങാ​വാ​ൻ​ ​ഞാ​ൻ​ ​ശ്ര​മി​ക്കു​ക​യും​ ​ചെ​യ്യു​ന്നു.​ ​നി​ങ്ങ​ളോ"​എ​ന്നാ​ണ് ​അ​ഹാ​ന​ ​കൊ​ടു​ത്ത​ ​മ​റു​പ​ടി.​ ​ക​മ​ന്റി​ന്റെ​ ​സ്‌​ക്രീ​ൻ​ ​ഷോ​ട്ട് ​സ​ഹി​ത​മു​ള്ള​ ​വി​ശ​ദീ​ക​ര​ണ​വും​ ​അ​ഹാ​ന​ ​സ്‌​റ്റോ​റി​യി​ൽ​ ​പ​ങ്കു​വെ​ച്ചി​ട്ടു​ണ്ട്.​ ​സം​ഭ​വ​ത്തെ​ ​തു​ട​ർ​ന്ന് ​അ​യാ​ൾ​ ​ക​മ​ന്റ് ​ഡി​ലീ​റ്റ് ​ചെ​യ്തു.​ ​എ​ന്നാ​ൽ​ ​ഇ​തേ​ ​ചി​ന്താ​ഗ​തി​യു​ള്ള​ ​എ​ല്ലാ​വ​ർ​ക്കും​ ​വേ​ണ്ടി​ ​എ​ന്റെ​ ​മ​റു​പ​ടി​ ​പ​ങ്കു​വെ​ക്കു​ന്നു​ ​എ​ന്നാ​ണ് ​താ​രം​ ​ഇ​ൻ​സ്റ്റ​ഗ്രാം​ ​സ്റ്റോ​റി​യി​ൽ​ ​കു​റി​ച്ച​ത്.
രാ​ജീ​വ് ​ര​വി​ ​ചി​ത്രം​ ​ഞാ​ൻ​ ​സ്റ്റീ​വ് ​ലോ​പ്പ​സ് ​എ​ന്ന​ ​ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് ​അ​ഹാ​ന​ ​അ​ഭി​ന​യ​രം​ഗ​ത്ത് ​എ​ത്തു​ന്ന​ത്.​ ടൊവി​നോചി​ത്രം ​ലൂ​ക്ക​യി​ലൂ​ടെ​ ​കൂ​ടു​ത​ൽ​ ​ശ്ര​ദ്ധേ​യ​ ​ക​ഥാ​പാ​ത്ര​ത്തെ​ ​അ​വ​ത​രി​പ്പി​ച്ചു.​ ​നാ​ൻ​സി​ ​റാ​ണി​ ,​ ​അ​ടി​ ,​ ​പി​ടി​കി​ട്ടാ​പു​ള്ളി​ ​തു​ട​ങ്ങി​യ​വ​യാ​ണ് ​ഇ​നി​ ​താ​ര​ത്തി​ന്റേ​താ​യി​ ​റി​ലീ​സി​നൊ​രു​ങ്ങു​ന്ന​ ​ചി​ത്ര​ങ്ങ​ൾ.

Advertisement
Advertisement