സിനിമ ഉപേക്ഷിച്ചിട്ടില്ലെന്ന് അപൂർവ ബോസ്

Saturday 05 June 2021 7:48 AM IST

സി​നി​മ​ ​ഉ​പേ​ക്ഷി​ച്ചി​ട്ടി​ല്ലെ​ന്നും​ ​അ​വി​ടേ​ക്കു​ ​ത​ന്നെ​ ​വീ​ണ്ടും​ ​വ​രു​മെ​ന്നും​ ​അ​പൂ​ർ​വ​ ​ബോ​സ്.​ ​ജ​നീ​വ​യി​ൽ​ ​യു.​എ​ൻ.​ഇ.​പി​യി​ൽ​ ​ക​ൺ​സ​ൾ​ട്ട​ന്റാ​യി​ ​ജോ​ലി​ ​നോ​ക്കു​ക​യാ​ണ് ​അ​പൂ​ർ​വ​ ​ഇ​പ്പോ​ൾ​ .​ ​താ​ൻ​ ​സി​നി​മ​ ​ഉ​പേ​ക്ഷി​ച്ചെ​ന്ന​ ​പ്ര​ചാ​ര​ണം​ ​തെ​റ്റാ​ണ്.​ ​അ​വ​സ​രം​ ​ല​ഭി​ക്കാ​ത്തി​ന്റെ​ ​പേ​രി​ലാ​ണ് ​സി​നി​മ​ ​വി​ട്ട​തെ​ന്ന് ​ക​മ​ന്റ് ​ചെ​യ്യു​ന്ന​വ​രു​ണ്ട്.​ ​ഒ​രു​ ​അ​ഭി​നേ​താ​വ് ​മാ​ത്ര​മാ​യി​ ​ഞാ​നി​രു​ന്നി​ട്ടി​ല്ല.​ ​സി​നി​മ​ക​ൾ​ ​എ​ന്റെ​ ​ജീ​വി​ത​ത്തി​ന്റെ​ ​ഒ​രേ​ടാ​ണ്.​ ​യു​എ​ന്നി​ലെ​ ​തി​ര​ക്കു​ക​ൾ​ക്കി​ട​യി​ലും​ ​അ​വ​സ​രം​ ​ല​ഭി​ക്കു​ക​യാ​ണെ​ങ്കി​ൽ​ ​തീ​ർ​ച്ച​യാ​യും​ ​സി​നി​മ​ ​ചെ​യ്യു​മെ​ന്ന് ​അ​പൂ​ർ​വ​ ​വ്യ​ക്ത​മാ​ക്കു​ന്നു.​ ​കൊ​ച്ചി​യി​ലെ​ ​എ​ൻ​യു​ ​എ​എ​ൽ​ ​എ​സി​ ​നി​ന്നാ​ണ് ​അ​പൂ​ർ​വ​ ​ബി​രു​ദം​ ​നേ​ടി​യ​ത്.​ ​
പി​ന്നാ​ലെ​ ​ഡ​ൽ​ഹി​ ​യു​എ​ൻ​എ​ൽ​ഇ​ന്റേ​ൺ​ഷി​പ്പ്.​ ​പി​ജി​ ​പ​ഠ​ന​ത്തി​ന് ​സ്വി​റ്റ്സ​ർ​ല​ന്റി​ലെ​ ​ജ​നീ​വ​യി​ലേ​ക്ക് ​പ​റ​ക്കു​ക​യാ​യി​രു​ന്നു.​ ​മ​ല​ർ​വാ​ടി​ ​ആ​ർ​ട്സ് ​ക്ള​ബ് ​എ​ന്ന​ ​ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് ​അ​പൂ​ർ​വ​ ​അ​ഭി​ന​യ​രം​ഗ​ത്ത് ​എ​ത്തു​ന്ന​ത്.​ ​ന​ർ​ത്ത​കി​യും​ ​ഗാ​യി​ക​യും​ ​കൂ​ടി​യാ​യ​ ​അ​പൂ​ർ​വ​ ​തൃ​പ്പൂ​ണി​ത്തു​റ​ ​ചോ​യ്സ് ​സ്കൂ​ളി​ൽ​ ​പ​ത്താം​ ​ക്ളാ​സി​ൽ​ ​പ​ഠി​ക്കു​മ്പോ​ഴാ​ണ് ​മ​ല​ർ​വാ​ടി​ ​ആ​ർ​ട്സ് ​ക്ള​ബി​ൽ​ ​അ​ഭി​ന​യി​ക്കു​ന്ന​ത്.​ ​ഒാ​ഡി​ഷ​നി​ൽ​ ​പ​ങ്കെ​ടു​ത്ത​ ​അ​പൂ​ർ​വ​യെ​ ​വി​നീ​ത് ​ശ്രീ​നി​വാ​സ​ൻ​ ​രേ​വ​തി​ ​എ​ന്ന​ ​ക​ഥാ​പാ​ത്ര​മാ​യി​ ​തി​ര​ഞ്ഞെ​ടു​ക്കു​ക​യാ​യി​രു​ന്നു.​എ​ന്നാ​ൽ​ ​ബ്ള​സി​യു​ടെ​ ​മോ​ഹ​ൻ​ലാ​ൽ​ ​ചി​ത്രം​ ​പ്ര​ണ​യ​ത്തി​ലെ​ ​കൗ​മാ​ര​ക്കാ​രി​യു​ടെ​ ​വേ​ഷ​മാ​ണ് ​ഏ​റെ​ ​ശ്ര​ദ്ധി​ക്ക​പ്പെ​ട്ട​ത്.​ ​ഈ​ ​ചി​ത്ര​ത്തി​നു​ശേ​ഷം​ ​നി​ര​വ​ധി​ ​അ​വ​സ​ര​ങ്ങ​ൾ​ ​ല​ഭി​ച്ചു.​ ​
പ​കി​ട,​ ​പൈ​സ​ ​പൈ​സ,​ ​പ​ത്മ​ശ്രീ​ ​ഡോ.​സ​രോ​ജ് ​കു​മാ​ർ​ ​എ​ന്നി​വ​യാ​ണ് ​ശ്ര​ദ്ധേ​യ​ ​ചി​ത്ര​ങ്ങ​ൾ.​ ​ശ്യാ​മ​പ്ര​സാ​ദി​ന്റെ​ ​ഹേ​യ് ​ജൂ​ഡി​ലാ​ണ് ​ഒ​ടു​വി​ൽ​ ​അ​ഭി​ന​യി​ച്ച​ത്.​ ​മൂ​ന്നു​ ​വ​ർ​ഷ​മാ​യി​ ​അ​പൂ​ർ​വ​ ​ജ​നീ​വ​യി​ലാ​ണ്.​ ​സി​നി​മ​യി​ൽ​ ​അ​ഭി​ന​യി​ക്കു​ന്നി​ല്ലെ​ങ്കി​ലും​ ​സ​മൂ​ഹ​മാ​ദ്ധ്യ​മ​ത്തി​ൽ​ ​സ​ജീ​വ​മാ​ണ് ​അ​പൂ​ർ​വ.​ത​ന്റെ​ ​ഏ​റ്റ​വും​ ​പു​തി​യ​ ​വി​ശേ​ഷ​ങ്ങ​ളും​ ​വീ​ഡി​യോ​ക​ളും​ ​എ​ല്ലാം​ ​പ​ങ്കു​വ​യ്ക്കാ​റു​ണ്ട്.​സു​ഹൃ​ത്ത് ​ദി​മാ​ൻ​ ​ത​ല​പ​ത്രയ്ക്കൊപ്പമുള്ള ​ചി​ത്ര​ങ്ങ​ളും​ ​വീ​ഡി​യോ​ക​ളും​ ​ഇ​തി​ൽ​ ​ഉ​ൾ​പ്പെ​ടു​ന്നു.​ ​സ​ഹ​പാ​ഠി​ക​ളാ​ണ് ​അ​പൂ​ർ​വ​യും​ ​ദി​മാ​നും.​ ​ര​ണ്ടു​പേ​രും​ ​ചേ​ർ​ന്ന് ​അ​ടു​ത്തി​ടെ​ ​ഒ​രു​ക്കി​യ​ ​സം​ഗീ​ത​ ​വീ​ഡി​യോ​ ​ശ്ര​ദ്ധേ​യ​മാ​യി​രു​ന്നു.​ ​വി​വാ​ഹം​ ​ഉ​ട​നി​ല്ലെ​ന്നും​ ​അ​പൂ​ർ​വ​ ​വ്യ​ക്ത​മാ​ക്കു​ന്നു.

Advertisement
Advertisement