1726 രോഗമുക്തർ: 1510 കൊവിഡ്

Friday 04 June 2021 10:57 PM IST

തൃശൂർ: 1726 പേർ രോഗമുക്തരായപ്പോൾ ജില്ലയിൽ 1510 പേർക്ക് കൂടി കൊവിഡ്. രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 10,088 ആണ്. തൃശൂർ സ്വദേശികളായ 77 പേർ മറ്റ് ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.76% ആണ്. 9,008 സാമ്പിളുകളാണ് പരിശോധിച്ചത്. സമ്പർക്കം വഴി 1489 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ സംസ്ഥാനത്തിന് പുറത്ത് നിന്നെത്തിയ 11 ആൾക്കും, 06 ആരോഗ്യ പ്രവർത്തകർക്കും, കൂടാതെ ഉറവിടം അറിയാത്ത 04 പേർക്കും രോഗബാധ ഉണ്ടായിട്ടുണ്ട്.

  • പോസിറ്റിവിറ്റി നിരക്ക് 16.76%

ചികിത്സയിൽ കഴിയുന്നവർ

തൃശൂർ ഗവ. മെഡിക്കൽ കോളേജിൽ 262
ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകളിൽ 758
സർക്കാർ ആശുപത്രികളിൽ 317
സ്വകാര്യ ആശുപത്രികളിൽ 601
ഡോമിസിലിയറി കെയർ സെന്ററുകളിൽ 1211
വീടുകളിൽ 5,429

മൊ​ബി​ലി​റ്റി​ ​ഹ​ബ്ബി​ന് 150​ ​കോ​ടി

പു​തു​ക്കാ​ട്:​ ​കെ.​എ​സ്.​ആ​ർ.​ടി.​സി​ ​പു​തു​ക്കാ​ട് ​ഓ​പ്പ​റേ​റ്റിം​ഗ് ​സ്റ്റേ​ഷ​ൻ​ ​മൊ​ബി​ലി​റ്റി​ ​ഹ​ബ്ബ് ​ആ​ക്കു​ന്ന​തി​ന് 150​ ​കോ​ടി​യു​ടെ​ ​പ​ദ്ധ​തി​ ​ബ​ഡ്ജ​റ്റി​ൽ​ ​പ്ര​ഖ്യാ​പി​ച്ചു.​ ​മു​ൻ​ ​എം.​എ​ൽ.​എ​യും​ ​മ​ന്ത്രി​യു​മാ​യി​രു​ന്ന​ ​പ്രൊ​ഫ.​ ​സി.​ ​ര​വീ​ന്ദ്ര​നാ​ഥി​ന്റെ​ ​ശ്ര​മ​ഫ​ല​മാ​യി​ ​പ​ദ്ധ​തി​ക്കാ​യു​ള്ള​ ​പ​രി​ശ്ര​മം​ ​നേ​ര​ത്തെ​ ​ആ​രം​ഭി​ച്ചി​രു​ന്നു.​ ​കി​ഫ്ബി​യു​ടെ​ ​ധ​ന​സ​ഹാ​യം​ ​പ​ദ്ധ​തി​ക്ക് ​ല​ഭ്യ​മാ​കും.
തി​രു​വ​ന​ന്ത​പു​രം​ ​ഹി​ന്ദു​സ്ഥാ​ൻ​ ​പ്രി​ഫാ​ബ് ​ത​യ്യാ​റാ​ക്കി​യ​ ​റി​പ്പോ​ർ​ട്ട് ​അ​നു​സ​രി​ച്ചാ​ണ് ​വി​ക​സ​ന​ ​പ്ര​വ​ർ​ത്ത​നം​ ​ന​ട​ക്കു​ക.​ ​ദേ​ശീ​യ​ ​പാ​ത​യോ​ര​ത്തു​ള്ള​ ​നാ​ല് ​എ​ക്ക​റോ​ളം​ ​വ​രു​ന്ന​ ​സ്ഥ​ലം​ ​വി​നി​യോ​ഗി​ച്ച് ​യാ​ത്ര​ക്കാ​ർ​ക്കാ​യി​ ​എ​യ​ർ​ ​ക​ണ്ടീ​ഷ​ൻ​ ​ചെ​യ്ത​ ​വി​ശ്ര​മ​മു​റി,​ ​ഹോ​ട്ട​ൽ,​ ​ഡോ​ർ​മെ​റ്റ​റി,​ ​റ​സ്റ്റോ​റ​ന്റ്,​ ​ഇ​ല​ക്ട്രോ​ണി​ക്‌​സ് ​ഷോ​പ്പ്,​ ​പാ​ർ​ക്കിം​ഗ് ​സൗ​ക​ര്യം,​ ​പെ​ടോ​ൾ,​ ​ഡീ​സ​ൽ,​ ​ഗ്യാ​സ് ​പ​മ്പു​ക​ൾ,​ ​ജീ​വ​ന​ക്കാ​ർ​ക്കു​ള​ള​ ​വി​ശ്ര​മ​മു​റി​ ​തു​ട​ങ്ങി​യ​ ​സൗ​ക​ര്യം​ ​ഹ​ബ്ബി​ൽ​ ​ഒ​രു​ക്കും.
കെ.​എ​സ്.​ആ​ർ.​ടി​ ​സി​യു​ടെ​ ​ന​ഷ്ടം​ ​കു​റ​യ്ക്കാ​നും​ ​പ്ര​വ​ർ​ത്ത​നം​ ​കാ​ര്യ​ക്ഷ​മ​മാ​ക്കാ​നു​മാ​യി​ ​പു​തു​താ​യി​ ​പ്ര​ഖ്യാ​പി​ച്ച​ ​കെ.​എ​സ്.​ആ​ർ.​ടി​ ​സി​ ​സ്വി​ഫ്റ്റ് ​ക​മ്പ​നി​യു​ടെ​ ​ആ​സ്ഥാ​ന​വും​ ​പു​തു​ക്കാ​ടാ​കു​മെ​ന്നാ​ണ് ​ക​രു​തു​ന്ന​ത്.​മ​ണ്ഡ​ല​ത്തി​ന്റെ​ ​സ​മ​ഗ്ര​ ​വി​ക​സ​ന​ത്തി​ന് ​കെ.​എ​സ്.​ആ​ർ.​ടി.​സി​ ​മൊ​ബി​ലി​റ്റി​ ​ഹ​ബ്ബ് ​വ​ഴി​വ​യ്ക്കു​മെ​ന്ന് ​കെ.​കെ​ ​രാ​മ​ച​ന്ദ്ര​ൻ​ ​എം.​എ​ൽ.​എ​ ​പ​റ​ഞ്ഞു.

Advertisement
Advertisement