കൊവിഡ് ബാധിച്ച് നടി റിങ്കു സിംഗ് മരിച്ചു

Sunday 06 June 2021 12:36 AM IST

മുംബയ്: ബോളിവുഡ് നടി റിങ്കു സിംഗ് നികുംഭ്കൊവിഡ് ബാധിച്ച് മരിച്ചു. മേയ് 25ന് കൊവിഡ് സ്ഥിരീകരിച്ച റിങ്കു തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. മേയ് ഏഴിന് റിങ്കു വാക്സിന്റെ ആദ്യ ഡോസ് സ്വീകരിച്ചിരുന്നു. റിങ്കുവിന്റെ കുടുംബാംഗങ്ങളിൽ ചിലർക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഡ്രീം ഗേൾ, ഹലോ ചാർളി എന്നിവയാണ് പ്രധാന ചിത്രങ്ങൾ. ചിഡിയാഘർ’, ‘മേരി ഹാനികാരക് ബീവി’ തുടങ്ങി നിരവധി ജനപ്രിയ പരമ്പരകളിലും അഭിനയിച്ചിട്ടുണ്ട്.

Advertisement
Advertisement