മലയാളം വേണ്ട,​ ഹിന്ദിയും ഇംഗ്ലീഷും മതി; ഡൽഹി സർക്കാർ ആശുപത്രിയിൽ നഴ്സുമാർക്ക് മലയാളത്തിൽ സംസാരിക്കുന്നതിന് വിലക്ക്

Saturday 05 June 2021 11:00 PM IST

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ മലയാളം സംസാരിക്കുന്നതിന് വിലക്കേർപ്പെടുത്തിയതായി പരാതി. ഡൽഹി ജി ബി പന്ത് ആശുപത്രിയിലാണ് വിചിത്ര ഉത്തരവിറക്കിയിരിക്കുന്നത്. ജോലി സമയത്ത് നഴ്‌സിംഗ് ജീവനക്കാര്‍ തമ്മില്‍ മലയാളം സംസാരിക്കുന്നത് രോഗികള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും ബുദ്ധിമുട്ടുണ്ടാകുന്നതായി പരാതി ലഭിച്ചിട്ടുണ്ടെന്നാണ് വിശദീകരണം. തൊഴില്‍ സമയത്ത് ജീവനക്കാര്‍ ഹിന്ദി, ഇംഗ്ലീഷ് ഭാഷ മാത്രമേ സംസാരിക്കാവൂ എന്നും മലയാളത്തില്‍ സംസാരിച്ചാല്‍ ശിക്ഷനടപടി നേരിടേണ്ടിവരുമെന്നും സര്‍ക്കുലറില്‍ പറയുന്നു

അതേസമയം, ആശുപത്രിയില്‍ പഞ്ചാബ്, ഹരിയാന, രാജസ്ഥാന്‍, മിസോറം തുടങ്ങി വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവരുണ്ട്. ഇവിടെനിന്നുള്ളവര്‍ ആശയവിനിമയം നടത്തുന്നത് അവരുടെ പ്രാദേശിക ഭാഷയിലാണെന്ന് ആശുപത്രിയിലെ മലയാളി നഴ്‌സുമാര്‍ പറഞ്ഞു.

Advertisement
Advertisement