പിക്കപ്പ് മോഷ്ടിച്ച പ്രതി പിടിയിൽ

Sunday 06 June 2021 2:24 AM IST

കിളിമാനൂർ: കിളിമാനൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ ഇരട്ടച്ചിറയ്ക്ക് സമീപം പിക്കപ്പ് വാഹനം മോഷ്ടിച്ച കേസിൽ പ്രതി പിടിയിൽ. പഴയകുന്നുമ്മേൽ ചാരുപാറ കുന്നിൽ ചരുവിള പുത്തൻ വീട്ടിൽ വിഷ്ണുവാണ് (23 ) കിളിമാനൂർ പോലീസിന്റെ പിടിയിലായത്. വെള്ളിയാഴ്ച വൈകുന്നേരം ഇരട്ടച്ചിറ ഗീതം കമ്പിക്കടയ്ക്ക് സമീപം പാർക്ക് ചെയ്തിരുന്ന പിക്കപ്പാണ് പ്രതി മോഷ്ടിച്ചത്. തുടർന്ന് വാഹന ഉടമ പിരപ്പൻകോട് ഡിറ്റി നിവാസിൽ മുരളീധരൻ നൽകിയ പരാതിയിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിരുന്നു. പ്രദേശത്തെ സി.സി ടിവികൾ പരിശോധിച്ചതിൽ നിന്നാണ് പ്രതിയെ തിരിച്ചറിഞ്ഞത്. കിളിമാനൂർ കെ.എസ്.ആർ.ടി.സി ജംഗ്ഷനിൽ നിന്ന് വണ്ടന്നൂർ ഭാഗത്തേക്ക് പോകുന്ന ഇടറോഡിൽ വാഹനം ഒളിപ്പിക്കാൻ ശ്രമിക്കുന്നതിനിടെയാണ് പ്രതിയെ പിടികൂടിയത്.

Advertisement
Advertisement