ഇന്ന് 55 കേന്ദ്രങ്ങളിൽ വാക്‌സിനേഷൻ

Monday 07 June 2021 12:00 AM IST

കോട്ടയം: ജില്ലയിൽ ഇന്ന് 55 കേന്ദ്രങ്ങളിൽ കൊവിഡ് വാക്‌സിൻ നൽകും. ഇതിൽ ആറു കേന്ദ്രങ്ങളിൽ 45 വയസിനു മുകളിലുള്ളവർക്ക് കൊവിഷീൽഡ് സ്വീകരിക്കാം. ഈ വിഭാഗത്തിൽ 90 ശതമാനം ഒന്നാം ഡോസുകാർക്കും 10 ശതമാനം രണ്ടാം ഡോസുകാർക്കുമാണ്. 40-44 പ്രായവിഭാഗത്തിലുള്ളവർക്കായി 34 കേന്ദ്രങ്ങളിൽ കൊവിഷീൽഡും 15 ഇടത്ത് കൊവാക്‌സിനും നൽകും. എല്ലാ കേന്ദ്രങ്ങളിലും ഒന്നാം ഡോസ് മാത്രമാണ് നൽകുക. എല്ലാ വിഭാഗങ്ങളിലും വാക്‌സിൻ സ്വീകരിക്കുന്നതിന് www.cowin.gov.in പോർട്ടലിൽ രജിസ്‌ട്രേഷനും ബുക്കിംഗും നടത്തണം. രാവിലെ പത്തു മുതൽ രണ്ടു വരെയാണ് സമയം.

Advertisement
Advertisement