സിനിമയിൽ 40 നായികയായി 30
സിനിമയിൽ നായികയായി മുപ്പത് വർഷങ്ങൾ പിന്നിട്ടതിന്റെ ആഹ്ളാദം പങ്കുവച്ച് മീന.
നാല്പത്തിനാലുകാരിയായ താരം തന്റെ നാലാം വയസിൽ ശിവാജി ഗണേശൻ നായകനായ നെഞ്ചങ്കൾ എന്ന ചിത്രത്തിൽ ബാലതാരമായാണ് അഭിനയരംഗത്തെത്തിയത്.
1990-ൽ നവയുഗം എന്ന തെലുങ്ക് ചിത്രത്തിലാണ് മീന ആദ്യമായി നായികയായത്. രാജേന്ദ്രപ്രസാദായി രുന്നു നായകൻ. താൻ നായികയായി മൂന്ന് പതിറ്റാണ്ട് പിന്നിട്ടതിന്റെ സന്തോഷം ഇൻസ്റ്റഗ്രാമിലൂടെയാണ് മീന പങ്കുവച്ചത്.
''എത്ര പെട്ടെന്നാണ് വർഷങ്ങൾ കടന്നുപോയത്. ആദ്യമായി നായികയായഭിനയിച്ചതിന്റെ ഓർമ്മകൾ ഇപ്പോഴും മനസിൽ നിറഞ്ഞുനിൽക്കുന്നു. ഒരുപാട് വ്യത്യസ്ത വേഷങ്ങൾ അവതരിപ്പിക്കാനായതിൽ എല്ലാവരോടും നന്ദിയുണ്ട്." മീന കുറിച്ചു.
മമ്മൂട്ടി നായകനായ ഷൈലോക്കാണ് മീനയുടേതായി ഒടുവിൽ തിയേറ്ററുകളിലെത്തിയത്. ആമസോൺ പ്രൈമിലെത്തിയ മോഹൻലാൽ ചിത്രം ദൃശ്യം - 2 ആണ് ഒടുവിൽ റിലീസായത്. രജനികാന്ത് നായകനാകുന്ന അണ്ണാത്തെയിലാണ് മീന ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.
ബംഗളൂരുവിലെ സോഫ്‌റ്റ്‌വെയർ എൻജിനിയറായ വിദ്യാസാഗറിനെ 2009-ൽ ആണ് മീന വിവാഹം കഴിച്ചത്. മകൾ നൈനിക വിജയ് നായകനായ തെരി എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തെത്തി.