ഇന്ത്യ- പാകിസ്ഥാൻ നയതന്ത്ര വിസ നിയന്ത്രണം ഉടൻ നീക്കും

Monday 07 June 2021 2:21 AM IST

ലാഹോർ: ഇന്ത്യയും പാകിസ്ഥാനും സുപ്രധാന നയതന്ത്ര വിഷയത്തിൽ ചർച്ചകൾ ആരംഭിച്ചു. ഇരു രാജ്യങ്ങളുടേയും വിദേശകാര്യ വകുപ്പുകൾ നടത്തിയ സമവായ ചർച്ചകളുടെ ഫലമായി വിദേശകാര്യ നയതന്ത്ര ഉദ്യോഗസ്ഥരുടെ യാത്രാ നിയന്ത്രണത്തിൽ ഭേദഗതി വരുത്തും. ഇരു രാജ്യങ്ങളിൽ നിന്നുള്ള നയതന്ത്ര ഉദ്യോഗസ്ഥർ, കേന്ദ്രസർക്കാർ ഉദ്യോഗസ്ഥർ എന്നിവർക്കാണ് നിയന്ത്രണത്തിൽ ഇളവുകൾ ലഭിക്കുക. ജൂൺ 16 ഓടെ സുപ്രധാന വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന സർക്കാർ പ്രതിനിധികൾക്ക് ഇരു രാജ്യങ്ങളിലേക്കും വരാനും പോകാനുമുള്ള അനുമതി പ്രാബല്യത്തിൽ വരും. മുൻകൂട്ടി നിശ്ചയിച്ചിരുന്ന വിസകൾക്കാണ് അനുമതി ലഭിക്കുക. അതിർത്തി കടന്നുള്ള ഭീകരാക്രമണങ്ങളുടേയും കാശ്മീർ പ്രത്യേക പദവി വിഷയങ്ങളുടേയും പശ്ചാത്തലത്തിലാണ് വിസ നിയന്ത്രണം പ്രഖ്യാപിച്ചിരുന്നത്. നയതന്ത്ര കാര്യലയത്തിലെ 30 ഉദ്യോഗസ്ഥർക്ക് ഇരു രാജ്യങ്ങളിലേയ്ക്കും വന്നുപോകേണ്ടത്. നിയന്ത്രണം മൂലം ഇവർക്കുണ്ടാകുന്ന പ്രായോഗിക ബുദ്ധിമുട്ടുകൾ കണക്കിലെടുത്താണ് പുതിയ തീരുമാനം.

Advertisement
Advertisement