ഈ ട്രാൻസ്ഫോർമർ ഇപ്പോഴും 'ഹരിജൻ'!

Monday 07 June 2021 2:32 AM IST

ഹരിജൻ എന്നു രേഖപ്പെടുത്തിയ ചാവടി കരേച്ചിറ ട്രാൻസ്ഫോർമർ

തുറവൂർ: ഹരിജൻ എന്ന വാക്കിന്റെ പ്രയോഗം പതിറ്റാണ്ടുകൾക്ക് മുൻപ് സർക്കാർ നിയമം മൂലം നിരോധിച്ചെങ്കിലും കുത്തിയതോട് കെ.എസ്.ഇ.ബി അധികൃതർ അതൊന്നും അറിഞ്ഞിട്ടില്ല. തുറവുർ-പള്ളിത്തോട് റോഡരികിൽ ചാവടി കരേച്ചിറ പാലത്തിനരികിലെ ട്രാൻസ്ഫോർമറിന് ഹരിജൻ എന്ന പേരാണ് ഇപ്പോഴുമുള്ളത്.

പട്ടികജാതി കുടുംബങ്ങൾ തിങ്ങിപ്പാർക്കുന്ന പ്രദേശമാണിത്. കുത്തിയതോട് ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസ് പരിധിയിൽ വരുന്ന ട്രാൻസ്ഫോർമറിന്റെ ബോർഡിലും രേഖകളിലും പതിറ്റാണ്ടുകളായി ഹരിജൻ എന്നാണ് ഉപയോഗിക്കുന്നത്.1980ൽ പട്ടികജാതി, പട്ടിക വർഗ വിഭാഗങ്ങളെ ഹരിജൻ എന്ന് വിളിക്കുന്നതും സംബോധന ചെയ്യുന്നതും നിയമപരമായി വിലക്കിയിട്ടുള്ളതാണ്. പല തവണ ഇക്കാര്യം ചൂണ്ടിക്കാട്ടിയിട്ടും ട്രാൻസ്‌ഫോർമറിന്റെ പേര് മാറ്റാൻ അധികൃതർ തയ്യാറാവുന്നില്ലെന്നാണ് പ്രദേശവാസികളുടെ പരാതി

Advertisement
Advertisement