ഖത്തര്‍ എയര്‍വെയ്‌സ് ദോഹ-ഷാര്‍ജ സര്‍വീസ് പുനരാരംഭിക്കും

Tuesday 08 June 2021 3:43 AM IST

ദോഹ : നാലു വർഷത്തെ ഇടവേളയ്ക്കു ശേഷം ദോഹ - ഷാർജ ഖത്തർ എയർവെയ്സ് പുനരാരംഭിക്കുന്നു. ജൂലൈ ഒന്ന് മുതൽ പ്രതിദിന സർവീസ് ആരംഭിക്കുമെന്ന് ഖത്തർ മാനേജ്‌മെന്റ് അറിയിച്ചു. ഖത്തറിനെതിരേ യു.എ.ഇ ഉൾപ്പെടെയുള്ള രാജ്യങ്ങൾ ഉപരോധം പ്രഖ്യാപിച്ചതിനെ തുടർന്ന് നിറുത്തിവെച്ചിരുന്ന സർവീസാണ് ഖത്തർ എയർവേയ്സ് നാലു കൊല്ലത്തിനു ശേഷം പുനരാരംഭിക്കുന്നത്. അടുത്ത മാസം ഒന്ന് മുതൽ ദോഹയിൽ നിന്ന് എല്ലാ ദിവസവും ഷാർജയിലേക്കും തിരിച്ചും സർവീസുകൾ നടത്തുമെന്ന് ഖത്തർ എയർവെയ്സ് അറിയിച്ചു. മൂന്നര വർഷത്തിലേറെ നീണ്ട ഉപരോധം പിൻവലിക്കാൻ ഈ വർഷം ജനുവരി ആദ്യ വാരം റിയാദിൽ ചേർന്ന ജി.സി.സി ഉച്ചകോടിയിൽ തീരുമാനമായിരുന്നു.

Advertisement
Advertisement