ഉച്ചഭക്ഷണം 2012നു മുമ്പുള്ള പ്രീ പ്രൈമറി സ്കൂളുകൾക്ക് മാത്രം

Wednesday 09 June 2021 12:00 AM IST

തിരുവനന്തപുരം: 2012നു ശേഷം ആരംഭിച്ച പ്രീപ്രൈമറി വിദ്യാലയങ്ങളിലെ കുട്ടികളെ ഉച്ചഭക്ഷണ പദ്ധതിയിൽ ഉൾപ്പെടുത്തുന്നത് സംബന്ധിച്ച വിഷയംസർക്കാർ പരിശോധിച്ചു വരികയാണെന്ന് ഡി.കെ. മുരളിയുടെ സബ്മിഷന് മറുപടിയായി മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു.

2011-12വരെ ആരംഭിച്ചിട്ടുള്ള പ്രീപ്രൈമറി സ്‌കൂളുകളിലാണ് ഉച്ചഭക്ഷണം നൽകി വരുന്നത്. 2012-13മുതൽ പുതിയ പ്രീപ്രൈമറികൾ ആരംഭിക്കാൻ അനുവാദം നൽകാത്ത സാഹചര്യത്തിലാണ് ഉച്ചഭക്ഷണം നൽകാൻ കഴിയാത്തത്.കൂടാതെ 2015ലെ കേന്ദ്ര ഉച്ചഭക്ഷണ പദ്ധതി നിയമ പ്രകാരംസർക്കാർ/എയ്ഡഡ് വിദ്യാലയങ്ങളിലെ 1മുതൽ 8വരെ ക്ലാസിലുള്ള വിദ്യാർത്ഥികൾക്കാണ് ഉച്ചഭക്ഷണ പദ്ധതിക്ക് അർഹത. എന്നിരുന്നാലും 2,50,000 പ്രീപ്രൈമറി കുട്ടികളെകൂടി ഉൾപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

Advertisement
Advertisement