പറന്നുയർന്ന് പച്ചക്കറി വില

Wednesday 09 June 2021 12:00 AM IST

ആലപ്പുഴ : ലോക്ക് ഡൗണിനെത്തുടർന്ന് പച്ചക്കറിവില കുതിച്ചുയർന്നു. തമിഴ്‌നാട്ടിൽനിന്നുള്ള ചരക്കുനീക്കം മന്ദഗതിയിലായതും ആഭ്യന്തര ഉത്പാദനം കുറഞ്ഞതുമെല്ലാം വിപണിക്ക് വെല്ലുവിളിയായി. കിലോഗ്രാമിന് 15 രൂപയായിരുന്ന പച്ചമുളവ് വില ഇരട്ടിയിലധികമായി. കിലോയ്ക്ക് 40 രൂപയായിരുന്നു വില ഇന്നലത്തെ വില. ജില്ലയിൽ മുമ്പ് 15-20 ലോഡ് പച്ചക്കറിയാണ് പ്രതിദിനമെത്തിയിരുന്നതെങ്കിൽ ലോക്ക് ഡൗണിൽ 5-10 ലോഡായി കുറഞ്ഞു. വിപണിയിൽ ആവശ്യക്കാരേറെയുള്ള ഉത്പന്നങ്ങളിൽ പലതും നാമമാത്രമായാണ് ചെറുകിട കച്ചവടക്കാർ വിൽപനക്കായി എത്തിക്കുന്നത്. കൊവിഡ് നിയന്ത്രണങ്ങളിൽ ആഘോഷങ്ങളടക്കമുള്ള കാര്യങ്ങൾക്ക് ചുരുങ്ങിയതും പച്ചക്കറി വ്യാപാരത്തിന് വെല്ലുവിളിയായി.
ജൈവകൃഷി ചെയ്യുന്നിടത്ത് നിന്ന് ഹോർട്ടികോർപ് പച്ചക്കറി സംഭരിക്കുന്നുണ്ടെങ്കിലും ജില്ലയ്ക്കാവശ്യത്തിന് ഇവ ലഭ്യമല്ല.

........
 രണ്ടാഴ്ചക്കിടെ ഉണ്ടായ വില മാറ്റം(പഴയവില , പുതിയ വില )

കിലോഗ്രാമിന്

ബീൻസ്....................... 30,60
വെണ്ടയ്ക്ക...................... 15,30
ചെറിയ ഉള്ളി.................... 30,60
ചേന................................15,30
മത്തൻ.............................10,15
വഴുതന നാടൻ..............35,60
പാവക്ക..............................30,50
സവാള...............................16,25
പച്ചമുളക്...........................15,40
തക്കാളി............................... 10,20
ബീറ്റ്റൂട്ട്................................ 15,50
മുരിങ്ങക്കായ........................ 30,40
കോളിഫ്ളവർ............................25,30
കാരറ്റ്...............................35,50

.....

'' ജില്ലയിലേക്ക് തമിഴ്നാട്ടിൽ നിന്നാണ് പച്ചക്കറി പ്രധാനമായും എത്തുന്നത്. ലോക്ക് ഡൗൺകാരണം തമിഴ്നാട്ടിൽ നിന്ന് എത്തുന്ന ലോഡ് കുറവാണ്. ലോക്ഡൗൺ നീട്ടിയതിനാൽ വില ഇനി ഉയരാൻ സാദ്ധ്യതയുണ്ട്.

( മാഹിൻ, പച്ചക്കറി വ്യാപാരി)

Advertisement
Advertisement