പ്രിയങ്കയുടെ​ ​മരണം:​ ​പ്രതിക്ക് ​കൊവി‌ഡ്,​ ​അന്വേഷണം​ ​വഴിമുട്ടി

Wednesday 09 June 2021 12:00 AM IST

​ ​ഉ​ണ്ണി​ ​പി.​ രാ​ജി​ന്റെ​ ​അ​മ്മ​യു​ടെ​ ​അ​റ​സ്റ്റ് ​വൈ​കു​ന്ന​താ​യി​ ​യു​വ​തി​യു​ടെ​ ​ബ​ന്ധു​ക്കൾ

തി​രു​വ​ന​ന്ത​പു​രം​:​ ​ഭ​ർ​ത്തൃ​ഗൃ​ഹ​ത്തി​ലെ​ ​ശാ​രീ​രി​ക​, ​മാ​ന​സി​ക​ ​പീ​ഡ​ന​ങ്ങ​ളെ​ ​തു​ട​ർ​ന്ന് ​പ്രി​യ​ങ്ക​യെ​ന്ന​ ​യു​വ​തി​ ​ജീ​വ​നൊ​ടു​ക്കി​യ​ ​സം​ഭ​വ​ത്തി​ന്റെ​ ​അ​ന്വേ​ഷ​ണം​ ​കൊ​വി​ഡി​ൽ​ ​കു​ടു​ങ്ങി.​ ​കേ​സി​ൽ​ ​കൂ​ടു​ത​ൽ​ ​അ​ന്വേ​ഷ​ണ​ത്തി​നാ​യി​ ​പ്രി​യ​ങ്ക​യു​ടെ​ ​ഭ​ർ​ത്താ​വും​ ​അ​ന്ത​രി​ച്ച​ ​ന​ട​ൻ​ ​രാ​ജ​ൻ​ ​പി.​ ​ദേ​വി​ന്റെ​ ​മ​ക​നു​മാ​യ​ ​ഉ​ണ്ണി​ ​പി.​രാ​ജി​നെ​ ​ക​സ്റ്റ​ഡി​യി​ൽ​ ​വി​ട്ടു​കി​ട്ടാ​നു​ള്ള​ ​പൊ​ലീ​സി​ന്റെ​ ​അ​പേ​ക്ഷ​ ​കോ​ട​തി​യു​ടെ​ ​പ​രി​ഗ​ണ​ന​യി​ലാ​ണ്.​ ​എ​ന്നാ​ൽ,​​​ ​ഉ​ണ്ണി​ ​പി.​രാ​ജി​നെ​ ​വീ​ണ്ടും​ ​കൊ​വി​ഡ് ​പോ​സി​റ്റീ​വാ​യി​ ​നെ​യ്യാ​റ്റി​ൻ​ക​ര​യി​ലെ​ ​ട്രീ​റ്റ്മെ​ന്റ് ​സെ​ന്ററിലേ​ക്ക് ​മാ​റ്റി.​ ​കേ​സി​ൽ​ ​അ​റ​സ്റ്റി​ലാ​കു​ന്ന​തി​ന് ​തൊ​ട്ടു​മു​മ്പ് ​കൊ​വി​ഡ് ​പോ​സി​റ്റീ​വാ​യി​രു​ന്ന​ ​ഉ​ണ്ണി.​പി.​രാ​ജി​നെ​ ​നെ​ഗ​റ്റീ​വാ​യ​ ​ശേ​ഷ​മാ​ണ് ​പൊ​ലീ​സ് ​അ​റ​സ്റ്റ് ​ചെ​യ്തി​രു​ന്ന​ത്.​ ​ജു​ഡീ​ഷ്യ​ൽ​ ​ക​സ്റ്റ​ഡി​യി​ൽ​ ​തു​ട​രു​ന്ന​തി​നി​ടെ​ ​ഏ​താ​നും​ ​ദി​വ​സം​ ​മു​മ്പാ​ണ് ​ഇ​യാ​ൾ​ക്കും​ ​വീ​ണ്ടും​ ​പോ​സി​റ്റീ​വാ​യ​താ​യി​ ​പൊ​ലീ​സി​ന് ​വി​വ​രം​ ​ല​ഭി​ച്ച​ത്.​ ​ഉ​ണ്ണി.​പി.​രാ​ജി​ന്റെ​ ​അ​മ്മ​ ​ശാ​ന്ത​യു​ടെ​ ​അ​റ​സ്റ്റും​ ​കൊ​വി​ഡാനന്തര ചികിത്സയുടെ ​ഭാ​ഗ​മാ​യി​ ​നീ​ണ്ടു​പോ​കു​ന്ന​ത് ​കേ​സ് ​അ​ന്വേ​ഷ​ണ​ത്തെ​ ​ബാ​ധി​ച്ചി​ട്ടു​ണ്ട്.​ ​ഉ​ണ്ണി​യെ​യും​ ​ശാ​ന്ത​മ്മ​യെ​യും​ ​ഒ​രു​മി​ച്ചി​രു​ത്തി​ ​ചോ​ദ്യം​ ​ചെ​യ്യാ​നും​ ​കേ​സു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​ ​തെ​ളി​വു​ക​ൾ​ ​ശേ​ഖ​രി​ക്കാ​നും​ ​ക​ഴി​യാ​തെ​ ​അ​ന്വേ​ഷ​ണ​ ​സം​ഘ​വും​ ​പ്ര​തി​സ​ന്ധി​യി​ലാ​ണ്.​ ​പ്രാ​യാ​ധി​ക്യ​വും​ ​പോ​സ്റ്റ് ​കൊ​വി​ഡ് ​ല​ക്ഷ​ണ​ങ്ങ​ളു​മു​ള്ള​തി​നാ​ൽ​ ​രോ​ഗം​ ​ഭേ​ദ​മാ​യി​ ​ആ​രോ​ഗ്യം​ ​മെ​ച്ച​പ്പെ​ട്ട​ശേ​ഷ​മേ​ ​ശാ​ന്ത​യെ​ ​അ​റ​സ്റ്റ് ​ചെ​യ്യാ​ൻ​ ​ക​ഴി​യൂ​വെ​ന്ന് ​അ​ന്വേ​ഷ​ണ​ ​ഉ​ദ്യേ​ഗ​സ്ഥ​നാ​യ​ ​നെ​ടു​മ​ങ്ങാ​ട് ​ഡി​വൈ.​എ​സ്.​പി​ ​ഉ​മേ​ഷ് ​വെ​ളി​പ്പെ​ടു​ത്തി.​ ​അ​തേ​സ​മ​യം​ ​ശാ​ന്ത​യു​ടെ​ ​അ​റ​സ്റ്റ് ​വൈ​കു​ന്നു​വെ​ന്നാ​രോ​പി​ച്ച് ​മു​ഖ്യ​മ​ന്ത്രി​ക്ക് ​പ​രാ​തി​ ​ന​ൽ​കാ​ൻ​ ​ത​യ്യാ​റെ​ടു​ക്കു​ക​യാ​ണ് ​പ്രി​യ​ങ്ക​യു​ടെ​ ​വീ​ട്ടു​കാ​ർ​‌.​ ​കൊ​വി​ഡാ​ണെ​ന്ന​ ​പേ​രി​ൽ​ ​അ​റ​സ്റ്റ് ​വൈ​കി​ക്കു​ന്ന​ത് ​കേ​സ് ​അ​ട്ടി​മ​റി​ക്കാ​നു​ള്ള​ ​നീ​ക്ക​മാ​ണെ​ന്നാ​ണ് ​പ്രി​യ​ങ്ക​യു​ടെ​ ​കു​ടും​ബ​ത്തി​ന്റെ​ ​ആ​രോ​പ​ണം.​ ​ജീ​വ​നൊ​ടു​ക്കും​ ​മു​മ്പ് ​പ്രി​യ​ങ്ക​ ​പൊ​ലീ​സി​ൽ​ ​ന​ൽ​കി​യ​ ​പ​രാ​തി​യി​ലും​ ​മൊ​ഴി​യി​ലും​ ​പ​റ​ഞ്ഞി​രു​ന്ന​ത് ​ഭ​ർ​ത്താ​വ് ​ഉ​ണ്ണി​യേ​ക്കാ​ള​ധി​കം​ ​ഉ​പ​ദ്ര​വി​ച്ച​ത് ​ഭ​ർ​ത്തൃ​മാ​താ​വ് ​ശാ​ന്ത​യാ​ണെ​ന്നാ​യി​രു​ന്നു.​ 25​ന് ​ഉ​ണ്ണി​യെ​ ​അ​റ​സ്റ്റ് ​ചെ​യ്യു​മ്പോ​ൾ​ ​ശാ​ന്ത​യെ​ ​അ​റ​സ്റ്റ് ​ചെ​യ്യാ​തി​രി​ക്കാ​ൻ​ ​പൊ​ലീ​സ് ​പ​റ​ഞ്ഞ​ ​കാ​ര​ണം​ ​ശാ​ന്ത​യ്ക്ക് ​കൊ​വി​ഡ് ​ബാ​ധി​ച്ച​താ​ണെ​ന്നാ​ണ്.​ ​ഉ​ണ്ണി​യു​ടെ​ ​അ​റ​സ്റ്റ് ​ക​ഴി​ഞ്ഞ് 13​ ​ദി​വ​സ​മാ​യി.​ ​കൊ​വി​ഡാ​ണ​ങ്കി​ൽ​ ​രോ​ഗ​മു​ക്തി​ ​നേ​ടേ​ണ്ട​ ​സ​മ​യ​മാ​യെ​ന്നും​ ​എ​ന്നി​ട്ടും​ ​കൊ​വി​ഡ് ​നെ​ഗ​റ്റീ​വ് ​സ​ർ​ട്ടി​ഫി​ക്ക​റ്റ് ​കി​ട്ടി​യി​ല്ലെ​ന്നാ​ണ് ​നെ​ടു​മ​ങ്ങാ​ട് ​പൊ​ലീ​സ് ​പ​റ​യു​ന്ന​തെ​ന്നും​ ​പ്രി​യ​ങ്ക​യു​ടെ​ ​കു​ടും​ബം​ ​ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

Advertisement
Advertisement