കൊവിഡ് ഭീഷണി പ്രതിരോധശേഷി കുറഞ്ഞ കുട്ടികളിൽ: കേന്ദ്രം

Wednesday 09 June 2021 12:00 AM IST

ന്യൂഡൽഹി: രണ്ടാം തരംഗത്തിൽ ഉൾപ്പെടെ അനുബന്ധ രോഗങ്ങളുള്ള കുട്ടികളിലാണ് കൊവിഡ് കൂടുതൽ ഭീഷണിയായതെന്ന് ഡൽഹി എയിംസ് മേധാവി ഡോ. രൺദീപ് ഗുലേറിയ പറഞ്ഞു. ഏതെങ്കിലും കൊവിഡ് വകഭേദം കുട്ടികളെ കൂടുതൽ ബാധിച്ചതായി തെളിവില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കൊവിഡ് ബാധിച്ച കുട്ടികളിൽ മിക്കവരും ആശുപത്രിയിൽ ചികിത്സ തേടാതെ തന്നെ സുഖപ്പെട്ടിട്ടുണ്ട്. ആശുപത്രിയിൽ വന്ന 60-70 ശതമാനം കുട്ടികളും പ്രതിരോധ ശേഷി കുറഞ്ഞവരും കീമോതെറാപ്പി അടക്കം മറ്റ് അസുഖങ്ങൾക്ക് ചികിത്സ തേടുന്നവരുമായിരുന്നു.