1,760 പേർക്ക് കൂടി കൊവിഡ്

Wednesday 09 June 2021 1:05 AM IST

തിരുവനന്തപുരം:ജില്ലയിൽ ഇന്നലെ 1,760 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചവരിൽ 1,681 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്.ഇതിൽ ഒമ്പത് പേർ ആരോഗ്യ പ്രവർത്തകരാണ്.15.2 ശതമാനമാണ് ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.1,273 പേർ രോഗമുക്തി നേടിയിട്ടുണ്ട്.ഇനി 13,154 പേരാണ് രോഗം സ്ഥിരീകരിച്ച് ജില്ലയിൽ ചികിത്സയിലുള്ളത്. പുതുതായി 3,059 പേരെ നിരീക്ഷണത്തിലാക്കി.5,439 പേർ നിരീക്ഷണകാലം പൂർത്തിയാക്കി.59,376 പേരാണ് കൊവിഡുമായി ബന്ധപ്പെട്ട് ഇപ്പോൾ നിരീക്ഷണത്തിൽ കഴിയുന്നത്.

Advertisement
Advertisement