പ്രസീതയും പി ജയരാജനുമായി കൂടിക്കാഴ്ച നടത്തി, തെളിവുണ്ട്, സി.കെ.ജാനു വിവാദത്തിന് പിന്നിൽ ഗൂഢാലോചനയെന്ന് കെ സുരേന്ദ്രൻ

Wednesday 09 June 2021 8:15 PM IST

തിരുവനന്തപുരം∙ സി.കെ.ജാനുവുമായി ബന്ധപ്പെട്ടുണ്ടായ വിവാദം ഗൂഢാലോചനയുടെ ഭാഗമെന്ന് ബി.ജെ..പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ വെളിപ്പെടുത്തി. ജാനു കെ,​ സുരേന്ദ്രനിൽ നിന്ന് പണം വാങ്ങിയെന്നാരോപിച്ച പ്രസീതയും സി.പി.എം നേതാവ് പി.ജയരാജനുമായി കണ്ണൂരില്‍ കൂടിക്കാഴ്ച നടത്തിയിരുന്നുവെന്നും സുരേന്ദ്രൻ ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ഇതിന് തന്റെ പക്കല്‍ തെളിവുണ്ടെന്നും സുരേന്ദ്രന്‍ വ്യക്‌തമാക്കി.

എൻ.ഡി..എയുടെ ഘടക കക്ഷിയുടെ നേതാവായ സി.കെ..ജാനുവിന് ബി.ജെ..പി മുറി ബുക്ക് ചെയ്ത് നല്‍കിയതില്‍ എന്താണ് തെറ്റെന്നും സുരേന്ദ്രന്‍ ചോദിച്ചു. പാര്‍ട്ടി ദേശീയ നേതൃത്വം വിളിപ്പിച്ചതുകൊണ്ടല്ല ഡല്‍ഹിയിലെത്തിയത്‍. മന്ത്രിമാരെ കാണാനാണ് എത്തിയത്. തന്നെ വിളിച്ചുവരുത്തേണ്ട ആവശ്യം നേതൃത്വത്തിനില്ലെന്നും അദ്ദേഹം പറഞ്ഞു.