കഴുത്ത് വേദനയ്‌ക്ക് കർപ്പൂരതൈലം

Monday 14 June 2021 1:00 PM IST

കഴുത്ത് വേദന പലരുടെയും പ്രശ്‌നമാണ്.

* ചൂടുവെള്ളത്തിൽ തുണിമുക്കി വേദനയുള്ള ഭാഗത്ത് പിടിക്കുന്നത് രക്തയോട്ടം വർധിപ്പിക്കാനും പേശികൾ അയയാനും സഹായിക്കും. എന്നാൽ ചൂട് കൂടാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.

* കഴുത്ത് അനക്കാൻ കഴിയാത്ത അത്രയും വേദനയാണെങ്കിൽ കോഴിമുട്ടയുടെ വെള്ളയിൽ ഇന്തുപ്പും നെയ്യും ചേർത്തു ചാലിച്ച് ചൂടാക്കി കഴുത്തിൽ പുരട്ടുക.

* എരുക്കിലയിൽ എണ്ണയും നെയ്യും പുരട്ടി ചൂടു പിടിപ്പിച്ച് കഴുത്തിൽ വച്ചു കെട്ടുന്നതും കഴുത്തു വേദന ശമിക്കാൻ സഹായിക്കും.

* ദിവസവും കുളി കഴിഞ്ഞു നെറുകയിൽ രാസ്നാദി ചൂർണം തിരുമ്മുന്നത് നല്ലതാണ്. കഴുത്ത് വേദനയുള്ളവർ തണുത്ത കാറ്റും മഞ്ഞും ഏൽക്കാതെ നോക്കണം.

* കർപ്പൂരതൈലം പുരട്ടി ആവി പിടിക്കുന്നത് കഴുത്തു വേദനയ്‌ക്ക് വളരെ നല്ലതാണ് .

Advertisement
Advertisement