ഇ​ന്ത്യ​ൻ​ ​സി​നി​മ​യി​ലെ അ​തി​കാ​യൻ

Friday 11 June 2021 4:30 AM IST

സ​ത്യ​ജി​ത് ​റേ​യു​ടെ​യും​ ,​ഋ​ത്വി​ക് ​ഘ​ട്ട​ക്കി​ന്റെ​യും​ ,​മൃ​ണാ​ൾ​സെ​ന്നി​ന്റെ​യും​ ​തൊ​ട്ടു​ ​പി​ന്നാ​ലെ​ ​ബം​ഗാ​ളി​ ​സി​നി​മ​യി​ൽ​ ​ന​വ​ഭാ​വു​ക​ത്വം​ ​പ്ര​ക​ട​മാ​ക്കി​യ​ ​ച​ല​ച്ചി​ത്ര​കാ​ര​നാ​ണ് ​ബു​ദ്ധ​ദേ​ബ് ​ദാ​സ്ഗു​പ്ത.​ ​ലോ​ക​ ​ച​ല​ച്ചി​ത്ര​ ​ഭൂ​പ​ട​ത്തി​ൽ​ ​ത​ന്റേ​താ​യ​ ​വ്യ​ക്തി​മു​ദ്ര​ ​പ​തി​പ്പി​ച്ച​ ​ബുദ്ദദേബ് വി​ശ്രു​ത​മാ​യ​ ​വെ​നീ​സ് ​ച​ല​ച്ചി​ത്രോ​ത്സ​വ​ത്തി​ൽ​ ​മി​ക​ച്ച​ ​സം​വി​ധാ​യ​ക​നു​ള്ള​ ​സി​ൽ​വ​ർ​ ​ല​യ​ൺ​ ​പു​ര​സ്കാ​രം​ ​(​ ​ചി​ത്രം​;​ ​ഉ​ത്ത​ര​ ​)​ക​ര​സ്ഥ​മാ​ക്കി​യി​ട്ടു​ണ്ട്.​മാ​ഡ്രി​ഡി​ൽ​ ​സ്പെ​യി​ൻ​ ​അ​ന്താ​രാ​ഷ്ട്ര​ ​ച​ല​ച്ചി​ത്രോ​ത്സ​വ​ത്തി​ലും​ ​ഏ​ഥ​ൻ​സ് ​അ​ന്താ​രാ​ഷ്ട്ര​ ​ച​ല​ച്ചി​ത്രോ​ത്സ​വ​ത്തി​ലും​ ​ലൈ​ഫ് ​ടൈം​ ​അ​ച്ചീ​വ്മെ​ന്റ് ​അ​വാ​ർ​ഡ് ​ന​ൽ​കി​ ​ആ​ദ​രി​ക്ക​പ്പെ​ട്ടു.​മി​ക​ച്ച​ ​ചി​ത്ര​ത്തി​നു​ള്ള​ ​ദേ​ശീ​യ​ ​അ​വാ​ർ​ഡ് ​അ​ഞ്ചു​വ​ട്ടം​ ​ക​ര​സ്ഥ​മാ​ക്കി​ ​അ​പൂ​ർ​വ്വ​മാ​യ​ ​നേ​ട്ടം​ ​കൈ​വ​രി​ച്ചു.​ബാ​ഗ് ​ബ​ഹാ​ദൂ​ർ​ ​(​ 1989​ ​),​ച​രാ​ച​ർ​ ​(1993​ ​),​ ​ലാ​ൽ​ദ​ർ​ജ​ ​(1997​),​മൊ​ന്ദോ​ ​മേ​യ​ർ​ ​ഉ​പാ​ഖ്യാ​ൻ​ ​(2002​),​കാ​ൽ​പു​രു​ഷ് ​(2008​)​ ​എ​ന്നി​വ​യാ​ണ​വ.​ഉ​ത്ത​ര​ ​(2000​)​ ​സ​പ്നേ​ർ​ ​ദി​ൻ​ ​(2005​)​ ​എ​ന്നീ​ ​ചി​ത്ര​ങ്ങ​ളി​ലൂ​ടെ​ ​മി​ക​ച്ച​ ​സം​വി​ധാ​യ​ക​നു​ള്ള​ ​ദേ​ശീ​യ​ ​അ​വാ​ർ​ഡ് ​ര​ണ്ട് ​ത​വ​ണ​ ​നേ​ടി​യി​ട്ടു​ണ്ട്.​മി​ക​ച്ച​ ​തി​ര​ക്ക​ഥ​യ്ക്കും​ ​മി​ക​ച്ച​ ​ബം​ഗാ​ളി​ ​പ്രാ​ദേ​ശി​ക​ ​ഭാ​ഷാ​ ​ചി​ത്ര​ത്തി​നു​ള്ള​ ​അ​വാ​ർ​ഡും​ ​ക​ര​സ്ഥ​മാ​ക്കി.​അ​റി​യ​പ്പെ​ടു​ന്ന​ ​ക​വി​യാ​ണ്.​കേ​ര​ള​വു​മാ​യി​ ​ഉ​റ്റ​ബ​ന്ധം​ ​പു​ല​ർ​ത്തിയിരു​ന്ന​ ​ദാ​ദ​ ​കേ​ര​ള​ ​സം​സ്ഥാ​ന​ ​ച​ല​ച്ചി​ത്ര​ ​അ​വാ​ർ​ഡ് ​ജൂ​റി​ ​ചെ​യ​ർ​മാ​നാ​യി​ ​ഒ​ന്നി​ല​ധി​കം​ ​ത​വ​ണ​ ​പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്.

Advertisement
Advertisement