സ്നേഹസമ്മാനവുമായി ഡി.വൈ.എഫ്.ഐ

Friday 11 June 2021 12:00 AM IST

വെള്ളറട: ഓൺലൈൻ സൗകര്യമില്ലാത്ത വിദ്യാർത്ഥികൾക്ക് ടെലിവിഷൻ, മെബൈൽ ഫോൺ, ലാപടോപ്പ് തുടങ്ങിയവ നൽകുന്ന ഡി.വൈ.എഫ്.ഐ വെള്ളറട ബ്ലോക്ക് കമ്മിറ്റിയുടെ പദ്ധതി സി.പി.എം വെള്ളറട ഏരിയാ സെക്രട്ടറി ഡി.കെ. ശശി അമ്പൂരി പാമ്പരംകാവിൽ വിദ്യാർത്ഥിനിക്ക് ടെലിവിഷൻ നൽകി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് സെക്രട്ടറി കുന്നത്തുകാൽ നീരജ്, പ്രസിഡന്റ് ആനാവൂർ ഗോപകുമാർ, കുടപ്പന മൂട് ഷംനാദ്, നിതിൻ, അലൻ എന്നിവർ പങ്കെടുത്തു.

caption: ഡി.വൈ.എഫ്.ഐയുടെ ടി.വി വിതരണം സി.പി.എം വെള്ളറട ഏരിയാ സെക്രട്ടറി ഡി.കെ ശശി അമ്പൂരി പാമ്പരംകാവിൽ വിദ്യാർത്ഥിനിക്ക് ടെലിവിഷൻ നൽകി ഉദ്ഘാടനം ചെയ്യുന്നു.