കോമളം ടീച്ചറിന് സ്‌നേഹ സമ്മാനമായി പോസ്റ്റൽ സ്റ്റാമ്പ്

Friday 11 June 2021 12:00 AM IST

ഇടുക്കി: 38 വർഷക്കാലം അദ്ധ്യാപികയായി ചുരുളി എസ്.എൻ യു.പി സ്‌കൂളിൽ ജോലി ചെയ്ത കോമളം ടീച്ചറിന് വിരമിക്കൽ സമ്മാനമായി പ്രിയപ്പെട്ടവർ പോസ്റ്റൽ സ്റ്റാമ്പ് പ്രകാശനം ചെയ്തു. ആറു സെറ്റ് സ്റ്റാമ്പുകളാണ് പൂർവവിദ്യാർത്ഥികൾ, പി.ടി.എ, സ്‌കൂൾ മാനേജ്‌മെന്റ് എന്നിവരുടെ നേതൃത്വത്തിൽ ടീച്ചറിന്റെ പേരിൽ അച്ചടിപ്പിച്ച് പ്രകാശനം ചെയ്തത്. പോസ്റ്റൽ സ്റ്റാമ്പിന്റെ പ്രകാശനം ഡീൻ കുര്യാക്കോസ് എം.പി നിർവഹിച്ചു. നാല് പതിറ്റാണ്ടിന്റെ സ്തുത്യർഹമായ സേവനങ്ങളെ എം.പി അനുസ്മരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് വക്കച്ചൻ വയലിൻ, വൈസ് പ്രസിഡന്റ് സിൽവി സോജൻ, പി.ടി.എ പ്രസിഡന്റ് ബിജു മുണ്ടപ്പള്ളി, മെമ്പർമാരായ സോയിമോൻ സണ്ണി, അനിറ്റ് ജോഷി എന്നിവർ പ്രസംഗിച്ചു. എസ്.എൻ.ഡി.പി യോഗം ശാഖാ പ്രസിഡന്റ് പി.കെ. മോഹൻദാസ് ചെമ്പൻകുളം നന്ദി പറഞ്ഞു.

Advertisement
Advertisement