ബോക്സിംഗ് താരം ഡിങ്കോ സിംഗ് അന്തരിച്ചു

Thursday 10 June 2021 11:42 PM IST

ന്യൂഡൽഹി : 1998 ബാങ്കോക്ക് ഏഷ്യൻ ഗെയിംസിൽ സ്വർണ മെഡൽ നേടിയ ഇന്ത്യൻ ബോക്സിംഗ് താരം ഡിങ്കോ സിംഗ് (41) അന്തരിച്ചു. നാലുവർഷമായി ലിവർ കാൻസറിന് ചികിത്സയിലായിരുന്നു. കഴിഞ്ഞ വർഷം കൊവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിലെത്തിയിരുന്നു. 2013-ൽ രാജ്യം പദ്മശ്രീ നൽകി ആദരിച്ചു. വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ നിന്ന് എം.സി. മേരികോം ഉൾപ്പെടെ നിരവധി താരങ്ങളെ ബോക്സിംഗ് റിംഗിലേക്ക് കൈപിടിച്ചുയർത്തിയത് ഡിംഗോയാണ്.

Advertisement
Advertisement