ടിപിയെ കൊന്നത് ശിക്ഷിക്കപ്പെട്ട ആളുകളല്ല, സിപിഎം ഇപ്പോൾ ഭയക്കുന്നത് ആരെ? എന്തിന്? വെളിപ്പെടുത്തലുമായി കെകെ രമ
Friday 11 June 2021 11:21 AM IST
ടിപി ചന്ദ്രശേഖരനെ കൊലപ്പെടുത്തിയത് ഇപ്പോൾ ശിക്ഷിക്കപ്പെട്ട ആളുകൾ മാത്രമല്ലെന്ന് അദ്ദേഹത്തിന്റെ വിധവയും ആർഎംപി എംഎൽഎയുമായ കെകെ രമ. പ്രതികളിലൊരാളായിരുന്ന കുഞ്ഞനന്ദൻ മരിച്ചതുകൊണ്ട് മാത്രം തനിക്ക് നീതി കിട്ടിയെന്ന് പറയാനാകില്ലെന്ന് രമ വ്യക്തമാക്കി. ടിപിയെ കൊല്ലാൻ തീരുമാനിച്ച ഒരു കേന്ദ്രമുണ്ട്. അതൊരിക്കലും ഇപ്പോൾ ശിക്ഷിക്കപ്പെട്ട ആളുകൾ മാത്രമല്ലെന്ന് രമ വെളിപ്പെടുത്തി. ടിപി ചന്ദ്രശേഖരനെ ഇല്ലാതാക്കുന്നതോടെ ആർഎംപി എന്ന പാർട്ടി നശിക്കുമെന്നായിരുന്നു സിപിഎമ്മിന്റെ കണക്കുകൂട്ടൽ. അതാണ് തെറ്റിയതെന്ന് കെകെ രമ പറഞ്ഞു..
കൗമുദി ടിവിയുടെ സ്ട്രെയിറ്റ് ലൈനിന് നൽകിയ അഭിമുഖത്തിലായിരുന്നു കെകെ രമയുടെ വെളിപ്പെടുത്തൽ. അഭിമുഖത്തിന്റെ പൂർണരൂപം ഇന്ന് വൈകിട്ട് അഞ്ചിന് കൗമുദി ടിവിയിൽ സംപ്രേക്ഷണം ചെയ്യും.