ആംബുലൻസ് - ശ്‌മശാന തൊഴിലാളികളെ ആദരിച്ച് സ്റ്റുഡന്‍റ് പൊലീസ് കേഡറ്റുകൾ, മാതൃകയായി സാദരം 2.0

Friday 11 June 2021 1:44 PM IST

​​​​​തിരുവനന്തപുരം: കൊവിഡ് മഹാമാരിയിൽ മുന്നണിപ്പോരാളികളായി നിന്ന് അനേകംപേരുടെ ജീവൻ രക്ഷിച്ച ആരോഗ്യപ്രവർത്തകർ, ശുചീകരണ തൊഴിലാളികൾ എന്നിവരെ കേരളമെമ്പാടും സ്റ്റുഡന്‍റ് പോലീസ് കേഡറ്റുകൾ ആദരിക്കുന്നു. സാദരം 2.0 എന്ന പേരിൽ നടക്കുന്ന ചടങ്ങിൽ കൊവിഡിനെ മുഖാമുഖം നേരിടുന്ന ആംബുലൻസ് - ശ്‌മശാന തൊഴിലാളികളെയാണ് ആദരിക്കുന്നത്.


തൈക്കാട് ശാന്തികവാടം ശ്‌ശാനത്തിൽ ഇന്ന് സംഘടിപ്പിച്ച ചടങ്ങിൽ മുപ്പത്തിയാറോളം ആംബുലൻസ്
ശ്‌ശാന തൊഴിലാളികളെ പോലീസ് കേഡറ്റ് ആദരിച്ചു. ഭക്ഷ്യ കിറ്റുകളും വസ്ത്രങ്ങളും നൽകിയാണ് സ്റ്റുഡന്‍റ് പോലീസ് കേഡറ്റുകൾ അവരെ ആദരിച്ചത്.


പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് ആദര സമർപ്പണം നടത്തി. മേയർ ആര്യ രാജേന്ദ്രൻ, തൈക്കാട്, വലിയശാല വാർഡ് കൗൺസിലർമാർ, ഹെൽത്ത് ഇൻസ്പെക്‌ടർ ഷാജി, എസ് പി സി തിരുവനന്തപുരം സിറ്റി യൂണിറ്റ് നോഡൽ ഓഫീസിലെ ഉദ്യോഗസ്ഥർ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.


കൊവിഡ് പ്രോട്ടോകോൾ പൂർണമായും പാലിച്ചായിരുന്നു ചടങ്ങുകൾ നടന്നത്. കൊവിഡ് മഹാമാരിക്കെതിരെ ഒറ്റ മനസോടുകൂടി പൊരുതാം എന്ന മഹത്തായ സന്ദേശമാണ് ഈ ചടങ്ങിലൂടെ സ്റ്റുഡന്‍റ് പൊലീസ് കേഡറ്റുകൾ തെളിയിക്കുന്നത്.

Advertisement
Advertisement