സണ്ണി ലിയോണിനൊപ്പമുള്ള ചിത്രം പോസ്റ്റ് ചെയ്ത് ചെമ്പൻ വിനോദ്; 'മച്ചാനേ ഇത് പോരേ അളിയാ' എന്ന് വിനയ് ഫോർട്ട്

Friday 11 June 2021 11:02 PM IST

ബോളിവുഡ് സിനിമാതാരമായ സണ്ണി ലിയോണിനൊപ്പമുള്ള ചിത്രം തന്റെ സോഷ്യൽ മീഡിയാ ഹാൻഡിലുകളിലൂടെ പങ്കുവച്ച് നടനും തിരക്കഥാകൃത്തുമായ ചെമ്പൻ വിനോദ് ജോസ്. 'സണ്ണി ലിയോണിനൊപ്പം(ഒരു നല്ല വ്യക്തി)'-എന്ന അടിക്കുറിപ്പോടെയാണ്‌ നടൻ തന്റെ ആരാധകർക്കായി ഈ ചിത്രം പങ്കുവച്ചത്. ശ്രീ​ജി​ത്ത് ​വി​ജ​യ് ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ഷീ​റോ​ ​എ​ന്ന​ ​സി​നി​മ​യു​ടെ​ ​ലൊ​ക്കേ​ഷ​നി​ൽ​ ​വ​ച്ചാ​ണ് ​ചി​ത്രം​ ​പ​ക​ർ​ത്തി​യി​രി​ക്കു​ന്ന​ത്.

ചെമ്പൻ വിനോദിന്റെ തോളിൽ ചാരി നിന്നുകൊണ്ട് ചിരിച്ചു നിൽക്കുന്ന സണ്ണി ലിയോണിനെയാണ് ചിത്രത്തിൽ കാണുന്നത്. നടൻ ചിത്രം പോസ്റ്റ് ചെയ്തതിനു പിന്നാലെ നിരവധി പേരാണ് പ്രതികരണവുമായി എത്തിയത്. ഇക്കൂട്ടത്തിലെ സെലിബ്രിറ്റികളുടെ പ്രതികരണങ്ങളാണ് ഏറ്റവും രസകരം. 'നിങ്ങളുടെ മുഖത്തെ ആ ചിരി'-എന്നാണ് നടി റിമ കല്ലിംഗൽ ചിത്രത്തിനടിയിൽ കമന്റ് ചെയ്തത്.

അതേസമയം, നടൻ വിനയ് ഫോർട്ടാകട്ടെ 'മച്ചാനെ ഇത് പോരെ അളിയാ'- എന്നാണ് ചോദിക്കുന്നത്. സൗബിൻ ഷാഹിർ, മുഹ്സിൻ പരാരി, ജിനു ജോസഫ് എന്നിവരും ചിത്രത്തിനോടുള്ള തങ്ങളുടെ പ്രതികരണങ്ങളുമായി എത്തിയിട്ടുണ്ട്. തന്റെ ഒരു ചിത്രം അടുത്തിടെ പങ്കുവച്ചതിന് ചെമ്പൻ വിനോദ് കടുത്ത സൈബർ ആക്രമണം നേരിടേണ്ടി വന്നിരുന്നു. തുടർന്ന് താരം ഈ ചിത്രം പിൻവലിക്കുകയായിരുന്നു.

content details: chemban vinod posts his picture with sunny leone.