ഇടുക്കിയിലും അന്വേഷണം തുടങ്ങി

Saturday 12 June 2021 12:20 AM IST

ഇടുക്കി: അനധികൃത മരം മുറി ഇടുക്കിയിലും നടന്നതിനെത്തുടർന്ന് വനം വകുപ്പ് അന്വേഷണം തുടങ്ങി. തിരുവനന്തപുരം ഫ്‌ളയിംഗ് സ്‌ക്വാഡ് ഡി.എഫ്. ഒ. എ. ഷാനവാസിന്റെ നേതൃത്വത്തിലാണ് അന്വേഷണം. രാവിലെ റാന്നി റേഞ്ച് ഓഫീസർ ശരത് ചന്ദ്രന്റെ നേതൃത്വത്തിൽ കുമളി റേഞ്ച് ഓഫീസിലെത്തി രേഖകൾ പരിശോധിച്ചു. കുമളി, എരുമേലി റേഞ്ചുകളിൽ പരിശോധന പൂർത്തിയാക്കി 22ന് രേഖകൾ വിജിലൻസ് പി.സി.സി.എഫിന് കൈമാറാനാണ് ഉദ്യോഗസ്ഥരുടെ തീരുമാനം.

 തേക്ക് തടികൾ മില്ലിൽ കണ്ടെത്തി

അടിമാലി റേഞ്ചിൽ നിന്ന് വെട്ടിക്കടത്തിയ എട്ട് ലക്ഷം രൂപ വിലവരുന്ന തേക്ക് തടികൾ പെരുമ്പാവൂരിലെ തടി മില്ലിൽ വനം വകുപ്പ് വിജിലൻസ് സംഘം കണ്ടെത്തി. നാല് പാസിലായി കൊണ്ടുവന്ന ഒൻപത് ക്യുബിക്ക് മീറ്റർ തേക്ക് തടിയാണ് പിടികൂടിയത്. കോതമംഗലം ഫ്‌ളയിംഗ് സ്ക്വാഡ് ഡി.എഫ്.ഒ, സജി വർഗ്ഗീസ്, പെരുമ്പാവൂർ ഫ്‌ളയിംഗ് സ്ക്വാഡ് റേഞ്ച് ഓഫീസർ സിന്ദുമതി എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

Advertisement
Advertisement