ഗ്രൂപ്പ് അതിപ്രസരം ഇല്ലാതാക്കും: കെ.സുധാകരൻ

Saturday 12 June 2021 12:44 AM IST

കണ്ണൂർ: ഇനിയും ഗ്രൂപ്പ് കളി തുടർന്നാൽ കേരളത്തിൽ കോൺഗ്രസുണ്ടാകില്ലെന്ന് നേതാക്കൾ ഇതിനകം തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് നിയുക്ത കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ എം.പി പറഞ്ഞു. ഗ്രൂപ്പ് അതിപ്രസരവും അതിന്റെ പേരിലുള്ള വീതം വയ്പുമാണ് കോൺഗ്രസ്സിന് എന്നും ശാപമായതെന്ന് കെ.പി.സി.സി പ്രസിഡന്റായി നിയമിതനായ ശേഷം ആദ്യമായി കണ്ണൂരിലെത്തിയ അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.

ഭാരവാഹികളുടെ എണ്ണം വൻതോതിൽ കൂടാൻ കാരണം ഗ്രൂപ്പ് അതിപ്രസരമാണ്. സംഘടനാ ദൗർബല്യങ്ങൾ കണ്ടെത്തി പരിഹരിക്കലാണ് പ്രധാന ലക്ഷ്യം. പാർട്ടിയെ ഒറ്റക്കെട്ടായി മുന്നോട്ട് കൊണ്ടുപോകും . കോൺഗ്രസ്സിന്റെ തകർച്ചയിലേക്ക് നയിച്ച ഗ്രൂപ്പ് പോലുള്ള ഘടകങ്ങളെ മുളയിലേ ഇല്ലാതാക്കുകയാണ് പ്രധാന ദൗത്യം. പാർട്ടിയിൽ അച്ചടക്കം നടപ്പിലാക്കും. ഇതിനായി അച്ചടക്ക സമിതിയും അപ്പീൽക്കമ്മിറ്റിയുമൊക്കെ ഉണ്ടാക്കും. അച്ചടക്കം പാലിക്കാത്തവർക്കെതിരെ നടപടിയുണ്ടാവും. ഇക്കാര്യങ്ങളൊക്കെ ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല തുടങ്ങിയ നേതാക്കളുമായി സംസാരിച്ചിട്ടുണ്ട്.

ബൂത്ത് തലം മുതൽ പാർട്ടിയെ പുനഃസംഘടിപ്പിക്കും. പുതിയ ഡി സി.സി പ്രസിഡന്റുമാർ ഉണ്ടാവും.അതൊരിക്കലും ഗ്രൂപ്പടിസ്ഥാനത്തിലാവില്ല.അതിനായി അഞ്ചംഗ കമ്മിറ്റിയുണ്ട്.അവരുടെ അഭിപ്രായം ആരാഞ്ഞ ശേഷം ചർച്ച ചെയ്തായിരിക്കും തീരുമാനിക്കുക. കെ.പി.സി.സി പ്രസിഡന്റിന് പോലും ഒരാളുടെ പേര് അടിച്ചേൽപ്പിക്കാനാവില്ല .16ന് ചുമതലയേറ്റെടുത്ത ശേഷം മറ്റു കാര്യങ്ങൾ തീരുമാനിക്കും.

ഉത്തരേന്ത്യയിലെപ്പോലെ ,വർഗ്ഗീയ ഫാസിസ്റ്റ് കക്ഷിയായ ബി.ജെ.പിക്ക് കേരളത്തിൽ നിലിനിൽപ്പുണ്ടാവില്ല.മത്സരിച്ചിട്ട് ഒരു സീറ്റ് പോലും കിട്ടിയില്ല.ആ പാർട്ടി കേരളത്തിൽ വൻ തകർച്ചയിലാണ്.ബി.ജെ.പി എന്ന വിപത്തിനെക്കുറിച്ച് കേരള ജനത ബോധവാന്മാരാണെന്നും

സുധാകരൻ പറഞ്ഞു.

 കെ.​സു​ധാ​ക​ര​ൻ​ 16​ന് ചു​മ​ത​ല​യേ​ൽ​ക്കും​:​ നാ​ളെ ത​ല​സ്ഥാ​ന​ത്തെ​ത്തും

തി​രു​വ​ന​ന്ത​പു​രം​:​ ​പു​തി​യ​ ​കെ.​പി.​സി.​സി​ ​അ​ദ്ധ്യ​ക്ഷ​നാ​യി​ 16​ന് ​ചു​മ​ത​ല​യേ​ൽ​ക്കു​ന്നകെ.​ ​സു​ധാ​ക​ര​ൻ​ ​ക​ണ്ണൂ​രി​ൽ​ ​നി​ന്ന് നാ​ളെ​ ​വൈ​കി​ട്ടോ​ടെ​ ​ത​ല​സ്ഥാ​ന​ത്തെ​ത്തും.16​ന് ​രാ​വി​ലെ​ 11​ന് ​അ​ദ്ദേ​ഹ​വും​ ​പു​തി​യ​ ​വ​ർ​ക്കിം​ഗ് ​പ്ര​സി​ഡ​ന്റു​മാ​രും​ ​ചു​മ​ത​ല​യേ​ൽ​ക്കാ​നാ​ണ് ​തീ​രു​മാ​നം.
ഈ​ ​ച​ട​ങ്ങി​ൽ​ ​പ​ങ്കെ​ടു​ക്കാ​ൻ,​കേ​ര​ള​ത്തി​ന്റെ​ ​ചു​മ​ത​ല​യു​ള്ള​ ​എ.​ഐ.​സി.​സി​ ​ജ​ന​റ​ൽ​സെ​ക്ര​ട്ട​റി​ ​താ​രി​ഖ് ​അ​ൻ​വ​റും​ ​എ.​ഐ.​സി.​സി​ ​സെ​ക്ര​ട്ട​റി​മാ​രാ​യ​ ​പി.​വി.​മോ​ഹ​ൻ,​ ​വി​ശ്വ​നാ​ഥ് ​പെ​രു​മാ​ൾ,​ ​ഐ​വാ​ൻ​ ​ഡി​സൂ​സ​ ​എ​ന്നി​വ​രും​ 15​നോ​ 16​നോ​ ​എ​ത്തി​യേ​ക്കും.​ ​ലോ​ക്ക്ഡൗ​ൺ​ ​സാ​ഹ​ച​ര്യം​ ​വി​ല​യി​രു​ത്തി​യാ​വും​ ​അ​ന്തി​മ​ ​തീ​രു​മാ​നം.​ ​താ​രി​ഖ് ​അ​ൻ​വ​റി​ന്റെ​യും​ ​സു​ധാ​ക​ര​ന്റെ​യും​ ​നേ​തൃ​ത്വ​ത്തി​ൽ​ 14​ ​ജി​ല്ല​ക​ളി​ലും​ ​പാ​ർ​ട്ടി​ ​പ്ര​വ​ർ​ത്ത​ക​ ​യോ​ഗ​ങ്ങ​ൾ​ ​വി​ളി​ച്ചു​ചേ​ർ​ക്കാ​നും​ ​ആ​ലോ​ച​ന​യു​ണ്ട്.​ ​ഇ​തി​ലെ​ ​അ​ഭി​പ്രാ​യ​ങ്ങ​ൾ​ ​ക​ണ​ക്കി​ലെ​ടു​ത്ത് ​ഡി.​സി.​സി​ ​പു​ന​:​സം​ഘ​ട​ന​ക​ളി​ലേ​ക്ക് ​ക​ട​ക്കാ​നാ​ണ് ​നീ​ക്കം.​ 14​ ​ഡി.​സി.​സി​ ​പ്ര​സി​ഡ​ന്റു​മാ​രും​ ​മാ​റു​മെ​ന്നു​റ​പ്പാ​യി​ട്ടു​ണ്ട്.
അ​തേ​ ​സ​മ​യം,,​ ​യു.​ഡി.​എ​ഫ് ​ക​ൺ​വീ​ന​ർ​ ​സ്ഥാ​ന​ത്ത് ​എം.​എം.​ ​ഹ​സ്സ​ന് ​പ​ക​രം​ ​ആ​രെ​ന്ന​തി​ൽ​ ​ഇ​പ്പോ​ഴും​ ​വ്യ​ക്ത​മാ​യ​ ​ധാ​ര​ണ​യാ​യി​ട്ടി​ല്ല..ഹൈ​ക്ക​മാ​ൻ​ഡ് ​നേ​ര​ത്തേ​ ​ആ​ലോ​ചി​ച്ച​ ​പേ​രു​ക​ളിൽ
പു​ന​രാ​ലോ​ച​ന​യു​ണ്ടാ​യ​താ​യാ​ണ് ​വി​വ​രം.​ ​സം​സ്ഥാ​ന​ത്തെ​ ​നേ​താ​ക്ക​ൾ​ക്കും​ ​ഇ​തു​സം​ബ​ന്ധി​ച്ച​ ​സൂ​ച​ന​ക​ളി​ല്ല.​ ​എ​ന്നാ​ൽ,​ ​പ്ര​തി​പ​ക്ഷ​നേ​താ​വ്,​ ​കെ.​പി.​സി.​സി​ ​അ​ദ്ധ്യ​ക്ഷ​ ​സ്ഥാ​ന​ങ്ങ​ളി​ൽ​ ​പു​തി​യ​ ​ആ​ളു​ക​ളെ​ത്തി​യ​തി​നാ​ൽ​ ​യു.​ഡി.​എ​ഫ് ​ക​ൺ​വീ​ന​ർ​ ​സ്ഥാ​ന​ത്തും​ ​മാ​റ്റ​മു​ണ്ടാ​കു​മെ​ന്ന​ ​വി​ല​യി​രു​ത്ത​ലാ​ണ് ​ഗ്രൂ​പ്പ് ​നേ​തൃ​ത്വ​ങ്ങ​ൾ​ക്കു​മു​ള്ള​ത്.​ ​മു​തി​ർ​ന്ന​ ​നേ​താ​ക്ക​ളാ​യ​ ​പി.​ജെ.​ ​കു​ര്യ​ൻ,​ ​കെ.​വി.​ ​തോ​മ​സ്,​ ​കെ.​ ​മു​ര​ളീ​ധ​ര​ൻ​ ​എ​ന്നീ​ ​പേ​രു​ക​ൾ​ ​പ്ര​ച​രി​ക്കു​ന്നു​ണ്ട്.​ ​ക​ൺ​വീ​ന​ർ​ ​പ​ദ​വി​യി​ൽ​ ​താ​ല്പ​ര്യ​മി​ല്ലെ​ന്ന് ​മു​ര​ളീ​ധ​ര​ൻ​ ​ക​ഴി​ഞ്ഞ​ ​ദി​വ​സം​ ​പ്ര​തി​ക​രി​ച്ചി​രു​ന്നു..