ഫാ​മിം​ഗ് ​കോ​ർ​പ്പ​റേ​ഷ​ന്റെ റ​ബ​ർ​ ​എ​സ്റ്റേ​റ്റി​ൽ​ ​ക​ഞ്ചാ​വ് ​ചെ​ടി​കൾ

Saturday 12 June 2021 4:04 AM IST

കൊ​ല്ലം​:​ ​സ​ർ​ക്കാ​ർ​ ​ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​ ​കേ​ര​ള​ ​സ്റ്റേ​റ്റ് ​ഫാ​മിം​ഗ് ​കോ​ർ​പ്പ​റേ​ഷ​ന്റെ​ ​റ​ബ​ർ​ ​എ​സ്റ്റേ​റ്റി​ൽ​ ​ക​ഞ്ചാ​വ് ​ചെ​ടി​ക​ൾ​ ​ക​ണ്ടെ​ത്തി.​ ​പ​ത്ത​നാ​പു​രം,​ ​പാ​തി​രി​ക്ക​ൽ,​ ​ചി​ത​ൽ​വെ​ട്ടി​യി​ലു​ള്ള​ ​എ​സ്റ്റേ​റ്റി​ലെ​ ​വ​ളം​ ​ഗോ​ഡൗ​ണി​ന്റെ​ ​പി​ൻ​ഭാ​ഗ​ത്ത് ​നി​ന്ന് ​ര​ണ്ട് ​വ​ലി​യ​ ​ചെ​ടി​ക​ളാ​ണ് ​ക​ണ്ടെ​ടു​ത്ത​ത്.​ ​ഇ​ന്ന​ലെ​ ​രാ​വി​ലെ​ ​എ​സ്റ്റേ​റ്റി​നു​ള്ളി​ൽ​ ​റ​ബ​ർ​ ​തൈ​ക​ൾ​ ​ന​ടു​ന്ന​തി​ന്റെ​ ​ഭാ​ഗ​മാ​യി​ ​പ​രി​സ​ര​ത്തെ​ ​കു​റ്റി​ക്കാ​ടു​ക​ൾ​ ​സ്ത്രീ​ ​തൊ​ഴി​ലാ​ളി​ക​ൾ​ ​വെ​ട്ടി​ത്തെ​ളി​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് ​ക​ഞ്ചാ​വ് ​ചെ​ടി​ക​ൾ​ ​ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​ത്.​ ​സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്ന​ ​ഫീ​ൽ​ഡ് ​സൂ​പ്പ​ർ​ ​വൈ​സ​ർ​ ​തു​ട​ർ​ന്ന് ​കൊ​ല്ലം​ ​എ​ക്സൈ​സ് ​സ്പേ​ഷ്യ​ൽ​ ​സ്ക്വാ​ഡി​നെ​ ​വി​വ​രം​ ​അ​റി​യി​ച്ചു.​ ​ചെ​ടി​ക​ളി​ൽ​ ​ഒ​രെ​ണ്ണ​ത്തി​ന് 172​ ​സെ​ന്റീ​ ​മീ​റ്റ​റും​ ​ര​ണ്ടാ​മ​ത്തേ​തി​ന് 112​ ​സെ​ന്റി​ ​മീ​റ്റ​റും​ ​ഉ​യ​ര​മു​ണ്ട്.​ ​ഗോ​ഡൗ​ൺ​ ​കെ​ട്ടി​ട​ത്തി​ന്റെ​ ​മ​റ​വി​ലാ​യി​ട്ടാ​ണ് ​ചെ​ടി​ക​ൾ​ ​വ​ള​ർ​ന്നു​നി​ന്ന​ത്.​ ​ഈ​ ​ഭാ​ഗ​ത്തേ​ക്ക് ​ചി​ല​ ​യു​വാ​ക്ക​ൾ​ ​സ്ഥി​ര​മാ​യി​ ​വ​രാ​റു​ണ്ടാ​യി​രു​ന്നു​വെ​ന്നും​ ​വി​വ​രം​ ​ല​ഭി​ച്ചി​ട്ടു​ണ്ട്.​കൊ​ല്ലം​ ​എ​ക്സൈ​സ് ​സ്പെ​ഷ്യ​ൽ​ ​സ്ക്വാ​ഡ് ​സ​ർ​ക്കി​ൾ​ ​ഇ​ൻ​സ്പെ​ക്ട​ർ​ ​ഐ.​ ​നൗ​ഷാ​ദി​ന്റെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​ഇ​ൻ​സ്പെ​ക്ട​ർ​ ​ടി.​ ​രാ​ജീ​വ്,​ ​പ്രി​വ​ന്റീ​വ് ​ഓ​ഫീ​സ​ർ​ ​ഉ​ണ്ണി​ക്കൃ​ഷ്ണ​പ്പി​ള്ള,​ ​സി​വി​ൽ​ ​എ​ക്സൈ​സ് ​ഓ​ഫീ​സ​ർ​മാ​രാ​യ​ ​നി​തി​ൻ,​ ​പ്ര​സാ​ദ്,​ ​അ​ഭി​ലാ​ഷ് ​വി​ഷ്ണു,​ ​അ​ജീ​ഷ് ​ബാ​ബു​ ​എ​ന്നി​വ​രു​ടെ​ ​നേ​തൃ​ത്വ​ത്തി​ലാ​ണ് ​പ​രി​ശോ​ധ​ന​ ​ന​ട​ത്തി​യ​ത്.

Advertisement
Advertisement