ചോക്സിക്ക് ജാമ്യം നിഷേധിച്ച് ഡൊമനിക്കൻ കോടതി

Sunday 13 June 2021 1:29 AM IST

റോസോ:ഇന്ത്യയിൽ സാമ്പത്തിക തട്ടിപ്പ് നടത്തി വിദേശത്തേക്ക് മുങ്ങിയ വജ്രവ്യാപാരി മെഹുൽ ചോക്സിയ്ക്ക് ജാമ്യം നിഷേധിച്ച് ഡൊമനിക്കൻ കോടതി.ചോക്സിക്ക് ശാരീരിക അവശതകളുണ്ടെന്നും വിദഗ്ധ ചികിത്സ ആവശ്യമാണെന്നും ചൂണ്ടിക്കാട്ടിയാണ് അഭിഭാഷകൻ ജാമ്യാപേക്ഷ നൽകിയത്. അതേ സമയം ചോക്സി ഇന്ത്യയിൽ തട്ടിപ്പ് നടത്തി ഒളിച്ചു കടന്ന വ്യക്തിയാണെന്നും ജാമ്യം അനുവദിച്ചാൽ ഡൊമനിക്കയിൽ നിന്നും രക്ഷപ്പെടാൻ സാദ്ധ്യതയുണ്ടെന്നും അതിനാൽ ജാമ്യം അനുവദിക്കരുതെന്നും ഡൊമിനിക്കൻ സർക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകൻ ലെനോക്സ് ലോറൻസ് വാദിച്ചു. ഈ വാദം ശരിവെച്ചു കൊണ്ടാണ് കോടതി ജാമ്യം നിഷേധിച്ചത്. ചോക്സി ഇന്ത്യൻ പൗരനാണെന്നും ഇന്ത്യക്ക് വിട്ടു നൽകണമെന്നും ഡൊമിനിക്കൻ സർക്കാർ കോടതിയിൽ വാദിച്ചു. ചോക്സിയെ ഇന്ത്യക്ക് കൈമാറുന്നത് സംബന്ധിച്ച ഹർജി തിങ്കളാഴ്ച ഡൊമിനിക്കൻ കോടതി പരിഗണിക്കും .

Advertisement
Advertisement