മ​നോ​രോ​ഗി​യാ​യ​ ​മ​ക​ൻ​ ​അ​മ്മ​യെ​ ​വെ​ട്ടി​ക്കൊ​ന്നു

Sunday 13 June 2021 3:51 AM IST

തൃ​ശൂ​ർ​:​ ​വ​ര​ന്ത​ര​പ്പി​ള്ളി​യി​ൽ​ ​മ​നോ​രോ​ഗി​യാ​യ​ ​മ​ക​ൻ​ ​അ​മ്മ​യെ​ ​കൊ​ല​പ്പെ​ടു​ത്തി.​ ​വ​ര​ന്ത​ര​പ്പ​ള്ളി​ ​ക​ച്ചേ​രി​ ​ക്ക​ട​വി​ൽ​ ​കി​ഴ​കൂ​ട​ൽ​ ​പ​രേ​ത​നാ​യ​ ​ജോ​സി​ന്റെ​ ​ഭാ​ര്യ​ ​മ​ണി​ ​എ​ന്ന​ ​എ​ൽ​സി​ ​(74​)​ ​ആ​ണ് ​മ​രി​ച്ച​ത്.​ ​ഇ​വ​രു​ടെ​ ​മ​ക​ൻ​ ​ജോ​ർ​ജ്ജ് ​(44​)​ ​നെ​ ​വ​ര​ന്ത​ര​പ്പി​ള്ളി​ ​പൊ​ലീ​സ് ​ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.​ ​ഇ​ന്ന് ​രാ​വി​ലെ​യാ​ണ് ​എ​ൽ​സി​യെ​ ​വെ​ട്ടേ​റ്റു​ ​മ​രി​ച്ച​ ​നി​ല​യി​ൽ​ ​അ​യ​ൽ​വാ​സി​യാ​യ​ ​സ്ത്രീ​ ​ക​ണ്ടെ​ത്തി​യ​ത്.​ ​ഉ​ട​ൻ​ ​ത​ന്നെ​ ​പ​ഞ്ചാ​യ​ത്ത് ​അം​ഗ​ത്തെ​ ​വി​വ​രം​ ​അ​റി​യി​ക്കു​ക​യും​ ​ആ​യി​രു​ന്നു.​ ​തു​ട​ർ​ന്ന് ​പൊ​ലീ​സി​ലും​ ​അ​റി​യി​ച്ചു.

സം​ഭ​വം​ ​ന​ട​ക്കു​മ്പോ​ൾ​ ​ജോ​ർ​ജ്ജും​ ​എ​ൽ​സി​യും​ ​മാ​ത്ര​മാ​ണ് ​വീ​ട്ടി​ൽ​ ​ഉ​ണ്ടാ​യി​രു​ന്ന​ത്.​നി​ര​ന്ത​രം​ ​വീ​ട്ടി​ൽ​ ​ക​ല​ഹം​ ​ഉ​ണ്ടാ​കാ​റു​ള്ള​താ​യി​ ​അ​യ​ൽ​വാ​സി​ക​ൾ​ ​പ​റ​യു​ന്നു.​ ​ക​ഞ്ചാ​വി​ന് ​അ​ടി​മ​യാ​യ​ ​ഇ​യാ​ൾ​ ​വ​ര​ന്ത​ര​പ്പി​ള്ളി​യി​ൽ​ ​എ​സ്.​ഐ.​ ​ആ​യി​രു​ന്ന​ ​തോ​മാ​സി​നെ​ ​വെ​ട്ടി​യ​ ​കേ​സി​ലും​ ​പ്ര​തി​യാ​ണ്.​ ​ഫെ​റ​ൻ​സി​ക് ​ഉ​ദ്യോ​ഗ​സ്ഥ​ർ​ ​എ​ത്തി​ ​പ​രി​ശോ​ധ​ന​ ​ന​ട​ത്തി​യ​ശേ​ഷം​ ​ഇ​ൻ​ക്വ​സ്റ്റ് ​ന​ട​ത്തി​,​ ​മൃ​ത​ദേ​ഹം​ ​പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ന് ​മാ​റ്റും.​ ​എ​ൽ​സി​ക്ക് ​ഒ​രു​ ​മ​ക​ൾ​ ​കൂ​ടി​യു​ണ്ട്.