അസാമിൽ പെൺകുട്ടികൾ തൂങ്ങിമരിച്ച നിലയിൽ

Monday 14 June 2021 12:25 AM IST

ഗുവാഹട്ടി: അസാമിലെ കൊക്രാജ്ഹർ ജില്ലയിലെ ഗ്രാമത്തിൽ ബന്ധുക്കളായ രണ്ട് പെൺകുട്ടികളെ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. 16, 14 വയസ്സുള്ള പെൺകുട്ടികളെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. പെൺകുട്ടികളെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി കെട്ടിത്തൂക്കിയതാണെന്നാണ് ബന്ധുക്കൾ ആരോപിച്ചു.

സംഭവത്തിൽ കേസെടുത്തതായും മരണകാരണം വ്യക്തമാകാൻ പോസ്റ്റ്മോർട്ടം റിപ്പോർട്ടിന് കാത്തിരിക്കുകയാണെന്നും പൊലീസ് പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് നാലുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അതേസമയം, അസാം മുഖ്യമന്ത്രി ഹിമാന്ത ബിശ്വശർമ ഇന്നലെ ഗ്രാമത്തിൽ സന്ദർശനം നടത്തി.

Advertisement
Advertisement