ക്രിക്കറ്റ് താരം ശ്രീശാന്ത് നായകനാകുന്ന ബോളിവുഡ് ചിത്രം 'പട്ടാ'
എൻ.എൻ.ജി ഫിലിംസിന്റെ ബാനറിൽ നിരുപ് ഗുപ്ത നിർമ്മിക്കുന്ന ബോളിവുഡ് ചിത്രമായ 'പട്ടാ" യിൽ മലയാളി ക്രിക്കറ്റ് താരം ശ്രീശാന്ത് നായകനാകുന്നു. ചിത്രത്തിന്റെ രചനയും സംവിധാനവും നിർവ്വഹിക്കുന്നത് തെന്നിന്ത്യൻ സംവിധായകൻ ആർ. രാധാകൃഷ്ണനാണ്.
ആക്ഷനും സംഗീതത്തിനും പ്രാധാന്യമുളള ഒരു പൊളിറ്റിക്കൽ ത്രില്ലറാണ് പട്ടാ. ശ്രീശാന്തിനൊപ്പം ബോളിവുഡിലെ പ്രമുഖ താരങ്ങളും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. പ്രകാശ്കുട്ടി ഛായാഗ്രഹണം നിർവ്വഹിക്കുന്നു. എഡിറ്റിംഗ് - സരേഷ് യു ആർ എസ്. സരേഷ് പീറ്റേഴ്സാണ് സംഗീത സംവിധാനം നിർവ്വഹിക്കുന്നത്. പട്ടായുടെ ചിത്രീകരണം ഉടൻ ആരംഭിക്കും.