കർശന നടപടിയെന്ന് കളക്ടർ, വാക്‌സിനില്ലാതിരിക്കെ വ്യാജ സന്ദേശവും

Monday 14 June 2021 12:46 AM IST

കോട്ടയം : മൂന്നുദിവസമായി കൊവിഡ് വാക്‌സിനില്ലാതെ സാധാരണക്കാർ നെട്ടോട്ടമോടുമ്പോൾ വ്യാജ സന്ദേശവുമായി സോഷ്യൽ മീഡിയ. ഇന്നലെ ഉച്ചമുതൽ വാക്സിൻ ഒരാഴ്ചത്തേക്കുള്ള ബുക്കിംഗ് ആരംഭിച്ചെന്ന സന്ദേശമാണ് സോഷ്യൽമീഡിയയിൽ പ്രചരിച്ചത്. സന്ദേശം വ്യാജമാണെന്ന് പറഞ്ഞ കളക്ടർ കർശന നടപടിയ്ക്ക് പൊലീസിന് നിർദ്ദേശം നൽകി. വാക്സിനേഷന്റെ തലേന്ന് വൈകിട്ട് ഏഴ് മുതൽ ബുക്കിംഗ് നടത്താൻ കഴിയുന്ന സംവിധാനമാണ് ജില്ലയിൽ നിലവിലുള്ളത്. വാക്സിൻ ലഭ്യതയനുസരിച്ചാണ് ഓരോ ദിവസത്തെയും ഷെഡ്യൂൾ തീരുമാനിക്കുന്നത്. വാക്സിനേഷൻ കേന്ദ്രങ്ങളുടെ പട്ടിക ഉൾപ്പെടെയുള്ള ഔദ്യോഗിക അറിയിപ്പ് മുൻകൂട്ടി നൽകാറുമുണ്ടെന്ന് കളക്ടർ എം.അഞ്ജന പറഞ്ഞു.

സന്ദേശം ഇങ്ങനെ

നാളെ ഉച്ചയ്ക്ക് 12 നും 1 നും ഇടയിലായി ഒരാഴ്ചയ്ക്കുള്ള സ്ളോട്ടുകൾ ഒന്നിച്ച് ഓപ്പൺ ചെയ്യും. വാക്സിൻ ലഭ്യത അനുസരിച്ച് വിവിധ സ്ഥലങ്ങളിൽ ഒന്നോ രണ്ടോ ആഴ്ചയ്ക്കുള്ള സ്ളോട്ടുകൾ ഓപ്പൺ ആവും അതുകൊണ്ട് അതിൽ പരമാവധി ആളുകൾക്ക് ബുക്ക് ചെയ്യാൻ കഴിയും. (നിലവിലുള്ളത് ഒരു ദിവസത്തേക്കുള്ളതായിരുന്നു). നാളത്തെ ഈ അവസരം എല്ലാവരും പരമാവധി പ്രയോജനപ്പെടുത്തണമെന്ന് താത്പര്യപ്പെടുന്നു. 40 മുതൽ 44 വരെയുള്ള ആളുകൾക്കും , 44 ന് മുകളിലുള്ളവരും ഈ അവസരം പ്രയോജനപ്പെടുത്തുക.

ഇന്ന് 27 കേന്ദ്രങ്ങളിൽ

ജില്ലയിൽ 27 കേന്ദ്രങ്ങളിൽ ഇന്ന് 40-44 പ്രായവിഭാഗത്തിലുള്ളവർക്ക് കൊവിഷീൽഡ് വാക്‌സിൻ നൽകും. വാക്‌സിൻ സ്വീകരിക്കുന്നതിന് www.cowin.gov.in പോർട്ടലിൽ രജിസ്‌ട്രേഷനും ബുക്കിംഗും നടത്തണം. രാവിലെ 10 മുതൽ ഉച്ചകഴിഞ്ഞ് 2 വരെയാണ് വാക്‌സിനേഷൻ.

വാക്‌സിനേഷൻ കേന്ദ്രങ്ങളുടെ പട്ടിക ചുവടെ

1.വെള്ളാവൂർ പ്രാഥമികാരോഗ്യ കേന്ദ്രം

2.ഇടയാഴം സാമൂഹികാരോഗ്യ കേന്ദ്രം

3.കുറവിലങ്ങാട് താലൂക്ക് ആശുപത്രി

4.പാറത്തോട് പ്രാഥമികാരോഗ്യ കേന്ദ്രം

5.കൊഴുവനാൽ പ്രാഥമികാരോഗ്യ കേന്ദ്രം

6.എരുമേലി സാമൂഹികാരോഗ്യ കേന്ദ്രം

7.പൂഞ്ഞാർ ജി.വി. രാജ ആശുപത്രി

8.പൈക സാമൂഹികാരോഗ്യ കേന്ദ്രം

9.തിടനാട് എൻ.എസ്.എസ് ഓഡിറ്റോറിയം

10.വെളിയന്നൂർ പ്രാഥമികാരോഗ്യ കേന്ദ്രം

11.പുതുപ്പള്ളി പ്രാഥമികാരോഗ്യ കേന്ദ്രം

12.സചിവോത്തമപുരം സാമൂഹികാരോഗ്യ കേന്ദ്രം

13.കാട്ടാമ്പാക്ക് പ്രാഥമികാരോഗ്യ കേന്ദ്രം

14.വെള്ളൂർ പ്രാഥമികാരോഗ്യ കേന്ദ്രം

15.പള്ളിക്കത്തോട് കമ്യൂണിറ്റി ഹാൾ

16.തലയോലപ്പറമ്പ് സാമൂഹികാരോഗ്യ കേന്ദ്രം

17.തലനാട് സാമൂഹികാരോഗ്യ കേന്ദ്രം

18.പെരുവ പ്രാഥമികാരോഗ്യ കേന്ദ്രം

19.ഇടമറുക് സാമൂഹികാരോഗ്യ കേന്ദ്രം

20.കടനാട് പ്രാഥമികാരോഗ്യ കേന്ദ്രം

21.മീനച്ചിൽ പ്രാഥമികാരോഗ്യ കേന്ദ്രം

22.കാളകെട്ടി പ്രാഥമികാരോഗ്യ കേന്ദ്രം

23.ഇടയിരിക്കപ്പുഴ പ്രാഥമികാരോഗ്യ കേന്ദ്രം

24.കൂടല്ലൂർ സാമൂഹികാരോഗ്യ കേന്ദ്രം

25.പനച്ചിക്കാട് പ്രാഥമികാരോഗ്യ കേന്ദ്രം

26.രാമപുരം സാമൂഹികാരോഗ്യ കേന്ദ്രം

27.ഉള്ളനാട് സാമൂഹികാരോഗ്യ കേന്ദ്രം

Advertisement
Advertisement