240 ലിറ്റർ കോടയുമായി യുവാവ് പിടിയിൽ
Monday 14 June 2021 12:59 AM IST
നെയ്യാറ്റിൻകര: വീട്ടിൽ ചാരായം വാറ്റാൻ പാകപ്പെടുത്തിയ നിലയിൽ പ്ലാസ്റ്റിക് ടാങ്കിൽ സൂക്ഷിച്ചിരുന്ന 240 ലിറ്റർ കോട നെയ്യാറ്റിൻകര എക്സൈസ് സംഘം കണ്ടെത്തി. സംഭവത്തിൽ താന്നിമൂട് കോഴോട് തേരിവിള എം.ആർ ഭവനിൽ രാജേഷിനെ എക്സൈസ് അറസ്റ്രുചെയ്തു. എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പി.എൽ. ഷിബുവിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നെയ്യാറ്റിൻകര എക്സൈസ് സർക്കിൾ ഓഫീസിലെ പ്രിവന്റീവ് ഓഫീസർ എം. രാധാകൃഷ്ണന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് കോട കണ്ടെത്തിയത്. സിവിൽ എക്സൈസ് ഓഫീസർമാരായ ശശി, ബിനു, എക്സൈസ് ഡ്രൈവർ റീജു കുമാർ എന്നിവർ പരിശോധനയിൽ പങ്കെടുത്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.