27 സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിച്ചു

Monday 14 June 2021 3:09 AM IST

ഇടുക്കി: ലോക്ക് ഡൗണിനോടനുബന്ധിച്ച് ജില്ലയിലെ വിവിധ മേഖലകളിൽ ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ നിരവധി ക്രമക്കേടുകളാണ് കണ്ടെത്തിയത്. കഴിഞ്ഞ മാസം 17 മുതൽ ആരംഭിച്ച പരിശോധനയിൽ തൊടുപുഴ, ഉടുമ്പൻചോല, മാട്ടുകട്ട തുടങ്ങിയ സ്ഥലങ്ങളിലെ വ്യാപാര സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്. കാലാവധി കഴിഞ്ഞ പായ്ക്ക് ചെയ്ത ഭക്ഷ്യസാധനങ്ങൾ, പഴകിയ മീൻ എന്നിവ പരിശോധനയിൽ കണ്ടെത്തി. പഴകിയ ഇറച്ചിയും മത്സ്യവും കണ്ടെത്തിയ ഉടുമ്പൻചോല, മാട്ടു കട്ട എന്നിവിടങ്ങളിലെ കടയുടമകളിൽ നിന്ന് 8000 മുതൽ 10000 രൂപ വരെ പിഴയീടാക്കി. മറ്റ് സ്ഥാപനങ്ങൾക്ക് നോട്ടീസും നൽകി. ഭക്ഷ്യ സുരക്ഷ ഉദ്യോഗസ്ഥരായ ആൻ ജോൺസൺ, ബൈജു ജോസഫ്, ഷംസിയ എം.എൻ എന്നിവർ പരിശോധനകൾക്ക് നേതൃത്വം നൽകി. ക്രമക്കേടുകൾ കണ്ടെത്തിയ 27 സ്ഥാപനങ്ങൾക്കെതിരെ ഇതുവരെ നടപടി സ്വീകരിച്ചു.

Advertisement
Advertisement