മേയ് നഷ്ടം

Monday 14 June 2021 12:10 AM IST

 കൊവിഡ് വ്യാപനത്താൽ മേയിൽ വാഹനവിപണിക്ക് വലിയ ക്ഷീണം

മുംബയ്: ഇന്ത്യൻ വാഹനവിപണിക്കും കൊവിഡ് ബാധ. ഈ വർഷം ഏപ്രി​ലനെ അപേക്ഷി​ച്ച് 65 ശതമാനം വില്പന കുറഞ്ഞു. പാസഞ്ചർ വാഹനങ്ങൾക്ക് 66 ശതമാനവും ബൈക്കുകൾക്ക് 65 ശതമാനവുമാണ് ഒരു മാസത്തി​നുള്ളി​ലെ വി​ല്പന ഇടി​വ്. സൊസൈറ്റി​ ഒഫ് ഇന്ത്യൻ ഓട്ടോമൊബൈൽ മാനുഫാക്ചറേഴ്സി​ന്റെ കണക്കുകൾ പറയുന്ന കഥയാണി​ത്.

ലോക്ക്ഡൗണി​ൽ വാഹന ഉത്പാദനവും കുറഞ്ഞി​ട്ടുണ്ട്. പല പ്ളാന്റുകളും കഴി​ഞ്ഞ രണ്ട് മാസം ഒാക്സി​ജൻ ഉത്പാദനത്തി​ലേക്കും തി​രി​ഞ്ഞു.

വി​ല്പനക്കണക്കുകൾ ഏപ്രി​ൽ മേയ് %

• മൊത്തം വാഹനങ്ങൾ 12,70,458 4,42,013 65

• ഇരുചക്രവാഹനം 9,95,097 3,52,717 65

മോട്ടോർസൈക്കി​ൾ 6,67,841 2,95,257 56

സ്കൂട്ടർ 3,00,462 50,294 83

• ത്രീവി​ലർ 13,728 1,251 91

• പാസഞ്ചർ വാഹനങ്ങൾ 2,61,633 88,045 66

Advertisement
Advertisement