ഒരു വയസുകാരിക്ക് ക്രൂര മർദ്ദനം; അമ്മയും കൂടെ താമസിക്കുന്ന യുവാവും അറസ്റ്റിൽ

Monday 14 June 2021 12:00 AM IST

കേളകം(കണ്ണൂർ): കണിച്ചാർ ചെങ്ങോത്ത് ഒരു വയസുകാരിയെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ അമ്മ ചെങ്ങോംവിട്ടയത്ത് രമ്യയെയും (24) ഒപ്പം താമസിക്കുന്ന കൊട്ടിയൂർ പാലുകാച്ചിയിലെ പുത്തൻവീട്ടിൽ രതീഷിനെയും (39) കേളകം പൊലീസ് അറസ്റ്റ് ചെയ്തു. ഇവർക്കെതിരെ ജുവനൈൽ ജസ്റ്റിസ് ആക്ട് അനുസരിച്ച് കേസെടുത്തിട്ടുണ്ട്. രതീഷാണ് കുട്ടിയെ മർദ്ദിച്ചത്. മർദ്ദിക്കുന്നത് തടയാതിരുന്നതിനാണ് അമ്മയ്‌ക്കെതിരെ കേസ്.

ശനിയാഴ്ച വൈകിട്ട് എട്ടുമണിയോടെയാണ് സംഭവം. മുഖത്തും തലയിലും പരിക്കേറ്റ ഒരു വയസുകാരി അഞ്ജനയെ രമ്യയുടെ അമ്മയാണ് പേരാവൂർ താലൂക്ക് ആശുപത്രിയിൽ കൊണ്ടുവന്നത്. പ്രാഥമിക പരിശോധനയിൽ മർദ്ദനമേറ്റതാണെന്ന് മനസിലായ ആശുപത്രി അധികൃതർ പൊലീസിനെ അറിയിക്കുകയായിരുന്നു.തുടർന്ന് വിശദപരിശോധനയ്ക്ക് കുഞ്ഞിനെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലേക്ക് മാറ്റി.കുട്ടിയുടെ പരിക്ക് ഗുരുതരമല്ലെന്ന് ഡോക്ടർ അറിയിച്ചു.

ഭർത്താവിനെ പിരിഞ്ഞുകഴിയുന്ന മൂന്നു കുട്ടികളുടെ അമ്മയായ രമ്യയും ഭാര്യയുമായി പിണങ്ങിക്കഴിയുന്ന രതീഷും

മൂന്നാഴ്ച മുൻപാണ് ചെങ്ങോത്ത് വാടക വീടെടുത്ത് താമസം തുടങ്ങിയത്. രമ്യയും കുട്ടിയെ മർദ്ദിച്ചിരുന്നതായി അമ്മൂമ്മയുടെ മൊഴിയിലുണ്ട്. ശരീരത്തിൽ കാണുന്ന പരിക്കുകൾക്ക് മൂന്ന് നാല് ദിവസത്തെ പഴക്കമുണ്ടെന്നാണ് പോലീസ് പറയുന്നത്. കേസിൽ ബാലാവകാശ കമ്മിഷൻ ചെയർമാൻ കെ.വി.മനോജ് കുമാർ വിശദമായ അന്വേഷണം ആവശ്യപ്പെട്ടു

ഒ​രു​ ​വ​യ​സു​കാ​രി​യു​ടെ​ ​ചി​കി​ത്സാ​ ​ചെ​ല​വ് ​സ​ർ​ക്കാ​ർ​ ​ഏ​റ്റെ​ടു​ക്കും​:​ ​മ​ന്ത്രി​ ​വീ​ണാ​ ​ജോ​ർ​ജ്

തി​രു​വ​ന​ന്ത​പു​രം​:​ ​ക​ണ്ണൂ​ർ​ ​കേ​ള​ക​ത്ത് ​ര​ണ്ടാ​ന​ച്ഛ​ന്റെ​ ​ആ​ക്ര​മ​ണ​ത്തെ​ ​തു​ട​ർ​ന്ന് ​ക​ണ്ണൂ​ർ​ ​സ​ർ​ക്കാ​ർ​ ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജി​ൽ​ ​ചി​കി​ത്സ​യി​ലു​ള്ള​ ​ഒ​രു​ ​വ​യ​സു​കാ​രി​യു​ടെ​ ​ചി​കി​ത്സ​യും​ ​അ​നു​ബ​ന്ധ​ ​ചെ​ല​വും​ ​സ​ർ​ക്കാ​ർ​ ​ഏ​റ്റെ​ടു​ക്കു​മെ​ന്ന് ​മ​ന്ത്രി​ ​വീ​ണാ​ ​ജോ​ർ​ജ് ​അ​റി​യി​ച്ചു.​ ​ആ​വ​ശ്യ​മെ​ങ്കി​ൽ​ ​കു​ട്ടി​യു​ടെ​ ​സം​ര​ക്ഷ​ണ​വും​ ​ഏ​റ്റെ​ടു​ക്കും.​ ​കു​ട്ടി​ക്ക് ​മ​തി​യാ​യ​ ​വി​ദ​ഗ്ധ​ ​ചി​കി​ത്സ​ ​ഉ​റ​പ്പാ​ക്കാ​ൻ​ ​മ​ന്ത്രി​ ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജ് ​ആ​ശു​പ​ത്രി​ ​സൂ​പ്ര​ണ്ടി​നോ​ട് ​ആ​വ​ശ്യ​പ്പെ​ട്ടു.​ ​എ​മ​ർ​ജ​ൻ​സി​ ​മെ​ഡി​സി​ൻ,​ ​ഓ​ർ​ത്തോ​പീ​ഡി​ക്സ്,​ ​സ​ർ​ജ​റി,​ ​പീ​ഡി​യാ​ട്രി​കി​സ് ​തു​ട​ങ്ങി​യ​ ​വി​ഭാ​ഗ​ങ്ങ​ളി​ലെ​ ​വി​ദ​ഗ്ധ​ ​ഡോ​ക്ട​ർ​മാ​രു​ടെ​ ​സം​ഘ​മാ​ണ് ​കു​ട്ടി​യെ​ ​ചി​കി​ത്സി​ക്കു​ന്ന​ത്.​ ​കു​ട്ടി​യു​ടെ​ ​തോ​ളെ​ല്ലി​ന് ​പൊ​ട്ട​ലു​ണ്ട്.​ ​ആ​രോ​ഗ്യ​ ​നി​ല​ ​തൃ​പ്തി​ക​ര​മാ​ണെ​ന്ന് ​സൂ​പ്ര​ണ്ട് ​അ​റി​യി​ച്ചു.

Advertisement
Advertisement