ത​റ​യി​ൽ​ ​ഫി​നാ​ൻ​സ് ​ത​ട്ടി​പ്പ്:​ ​ഉ​ട​മ​യ്ക്കെ​തി​രെ​ ​ലു​ക്കൗ​ട്ട് ​നോ​ട്ടീ​സ്

Monday 14 June 2021 3:17 AM IST

പ​ത്ത​നം​തി​ട്ട​:​ ​ശാ​ഖ​ക​ൾ​ ​പൂ​ട്ടി​ ​കു​ടും​ബ​വു​മാ​യി​ ​മു​ങ്ങി​യ​ ​ത​റ​യി​ൽ​ ​ഫി​നാ​ൻ​സ് ​ഉ​ട​മ​ ​സ​ജി​ ​സാ​മി​നെ​ ​ക​ണ്ടെ​ത്താ​ൻ​ ​പൊ​ലീ​സ് ​ലു​ക്കൗ​ട്ട് ​നോ​ട്ടീ​സ് ​പു​റ​പ്പെ​ടു​വി​ക്കും.​ ​അ​ടൂ​ർ,​ ​പ​ത്ത​നം​തി​ട്ട​ ​പൊ​ലീ​സ് ​സ്റ്റേ​ഷ​നു​ക​ളി​ൽ​ ​ല​ഭി​ച്ച​ ​പ​രാ​തി​ക​ളു​ടെ​ ​അ​ടി​സ്ഥാ​ന​ത്തി​ൽ​ ​വ​ഞ്ച​നാ​ക്കു​റ്റ​ത്തി​ന് ​കേ​സ് ​ര​ജി​സ്റ്റ​ർ​ ​ചെ​യ്തി​ട്ടു​ണ്ട്.​ ​പോ​പ്പു​ല​ർ​ ​ഫി​നാ​ൻ​സ് ​മാേ​ഡ​ൽ​ ​ത​ട്ടി​പ്പാ​ണ് ​ന​ട​ന്ന​തെ​ന്നാ​ണ് ​നി​ഗ​മ​നം.​ ​നൂ​റു​കോ​ടി​യോ​ളം​ ​രൂ​പ​യു​ടെ​ ​നി​ക്ഷേ​പ​മാ​ണ് ​ഇ​വി​ടെ​യു​ള്ള​ത്. ഒാ​മ​ല്ലൂ​രി​ലെ​ ​ഹെ​ഡ് ​ഒാ​ഫീ​സി​ൽ​ ​പ​ത്ത​നം​തി​ട്ട​ ​പൊ​ലീ​സ് ​ഇ​ന്ന​ലെ​ ​പ​രി​ശോ​ധ​ന​ ​ന​ട​ത്തി.​ ​ശാ​ഖാ​ ​മാ​നേ​ജ​രെ​ ​വി​ളി​ച്ചു​വ​രു​ത്തി​ ​ഒാ​ഫീ​സ് ​തു​റ​പ്പി​ക്കു​ക​യാ​യി​രു​ന്നു.​ ​സ​ജി​സാ​മി​നെ​ ​ക​ണ്ടെ​ത്താ​ൻ​ ​തെ​ര​ച്ചി​ൽ​ ​ഉൗ​ർ​ജി​ത​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.​ ​അ​മേ​രി​ക്ക​ൻ​ ​പാ​സ്പോ​ർ​ട്ടു​ള്ള​ ​സ​ജി​ ​രാ​ജ്യം​ ​വി​ട്ടു​പോ​കാ​ൻ​ ​സാ​ദ്ധ്യ​ത​യി​ല്ലെ​ന്നാ​ണ് ​പൊ​ലീ​സി​ന്റെ​ ​അ​നു​മാ​നം.​ ​നി​ല​വി​ലെ​ ​ലോ​ക്ക് ​ഡൗ​ൺ​ ​സാ​ഹ​ച​ര്യ​ത്തി​ൽ​ ​അ​മേ​രി​ക്ക​യി​ലേ​ക്കു​ള്ള​ ​യാ​ത്ര​ ​എ​ളു​പ്പ​മ​ല്ല.​ ​സ​ജി​യു​ടെ​ ​സ​ഹോ​ദ​ര​ങ്ങ​ളും​ ​മ​റ്റ് ​ബ​ന്ധു​ക്ക​ളും​ ​അ​മേ​രി​ക്ക​യി​ലു​ണ്ട്. എ​സ്.​പി​ ​ആ​ർ.​ ​നി​ശാ​ന്തി​നി​യു​ടെ​ ​മേ​ൽ​നോ​ട്ട​ത്തി​ൽ​ ​കേ​സ് ​അ​ന്വേ​ഷ​ണ​ത്തി​ന് ​പ്ര​ത്യേ​ക​ ​സം​ഘ​ത്തെ​ ​നി​യോ​ഗി​ച്ചേ​ക്കും.​ ​പ​ത്ത​നം​തി​ട്ട,​ ​അ​ടൂ​ർ​ ​പൊ​ലീ​സ് ​സ്റ്റേ​ഷ​നു​ക​ളി​ൽ​ ​ല​ഭി​ച്ച​ ​പ​രാ​തി​കൾ ഇ​പ്പോ​ൾ​ ​അ​താ​ത് ​സ്റ്റേ​ഷ​നു​ക​ളി​ൽ​ ​അ​ന്വേ​ഷി​ക്കു​ക​യാ​ണ് .​ ​ഇ​ത് ​പ്ര​ത്യേ​ക​ ​സം​ഘ​ത്തെ​ ​ഏ​ൽ​പ്പി​ക്കാ​നാ​ണ് ​നീ​ക്കം.​ ​പ​ത്ത​നം​തി​ട്ട​യി​ൽ​ ​മൂ​ന്നും​ ​അ​ടൂ​രി​ൽ​ ​പ​ത്തും​ ​പ​രാ​തി​ക​ൾ​ ​ല​ഭി​ച്ചി​ട്ടു​ണ്ട്.