'പൂവൻകോഴി' യൂട്യൂബിൽ; കേന്ദ്രകഥാപാത്രമായി പൂവൻകോഴിയെത്തുന്ന അപൂർവ ചിത്രം

Monday 14 June 2021 10:24 AM IST

ഇന്ത്യൻ സിനിമയിൽ ആദ്യമായി പൂവൻ കോഴിയെ കേന്ദ്ര കഥാപാത്രമാക്കി അന്താരാഷ്ട്രതലത്തിൽ ശ്രദ്ധ നേടിയ ഒരു മണിക്കൂർ ദൈർഘ്യമുള്ള 'പൂവൻകോഴി' എന്ന സിനിമ അവർമ്മ മൂവീസ് യൂട്യൂബ് ചാനൽ വഴി പ്രേക്ഷകരിലെത്തി. പപ്പി ആൻഡ് കിറ്റി എന്റർടെയ്ൻമെന്റിന് വേണ്ടി ഉണ്ണി അവർമ്മ രചനയും സംവിധാനവും നിർവഹിച്ച ചിത്രം ഒരു ക്ലാസിക് ഫാമിലി ഡ്രാമയാണ്. അസാധാരണമായ അതിജീവന സാമർത്ഥ്യം കാഴ്ചവയ്ക്കുന്ന പൂവൻകോഴിയാണ് ചിത്രത്തിലെ നായകൻ. പാർശ്വവത്കരിക്കപ്പെട്ടവരുടെ ഉയിർത്തെഴുന്നേൽപ്പിന്റെ പ്രതീകമായി പൂവൻകോഴി നിലകൊള്ളുന്നു. ആട്ടിയകറ്റപ്പെട്ട വിഭാഗങ്ങൾ എന്തെല്ലാം ക്ലേശങ്ങൾ അനുഭവിച്ചും അതിജീവിച്ചുമാണ് ഇവിടെ എത്തി നിൽക്കുന്നതെന്ന് ചിത്രം കാണിച്ചുതരുന്നു. ആന, നായ തുടങ്ങിയ ഇണങ്ങുന്നതും അനുസരണയുള്ളതുമായ ജീവികളിൽ നിന്ന് തികച്ചും വ്യത്യസ്തമായി, കോഴിയെ കേന്ദ്ര കഥാപാത്രമാക്കി ഗ്രാഫിക്സിന്റെ സ്പർശമില്ലാതെയാണ് സിനിമ ഒരുക്കിയിരിക്കുന്നത്. മനുഷ്യർക്കൊപ്പം പക്ഷിമൃഗാദികളുടെ കാഴ്ചവട്ടത്തിലൂടെയും കഥ പറയാൻ കഴിഞ്ഞു എന്നതാണ് ഈ സിനിമയുടെ വിജയം.

സിജോ സി. കൃഷ്ണൻ നിർമ്മിച്ചിരിക്കുന്ന 'പൂവൻകോഴി'യിൽ ജയൻ അവർമ, അർഷ, കുട്ടപ്പൻ, അഞ്ജു.എ.വി, പ്രമോദ് പ്രിൻസ്, അബിൻ സജി, ജിബി സെബാസ്റ്റ്യൻ, രാജൻ.പി, അഖിൽ വിശ്വനാഥ്, സതീശ്.എ.എം, ഗൗതം, വിനോദ് ബോസ്, ഉണ്ണി അവർമ, അരുൺ നാരായണൻ എന്നിവർ അഭിനയിച്ചിരിക്കുന്നു.

ഡി.ഒ.പി: തരുൺ ഭാസ്കരൻ, കോ-പ്രൊഡ്യൂസർ: പി.എസ്‌.ജോഷി, എഡിറ്റർ:മനു ഭാസ്‌കരൻ, സംഗീതം: അരുൺ ഗോപൻ, പ്രൊഡക്ഷൻ ഡിസൈനർ: മനു ഭാസ്‌ക്കരൻ, മേക്കപ്പ് ആൻഡ് കോസ്റ്റ്യൂംസ്: ജിതാ ജോഷി, പ്രൊഡക്ഷൻ കൺട്രോളർ: ബിജു.കെ.ബി, അസോസിയേറ്റ് ഡയറക്ടർ: ദിലീപൻ, അഭിലാഷ് ഗ്രാമം, അസിസ്റ്റന്റ് ഡയറക്ടർ: അരുൺ നാരായണൻ, അഖിൽ വിശ്വനാഥ്, നിഥിൻ, ഉണ്ണി, ജോഫിൻ അൽഫോൺസ്, അഖിൽ ശിവദാസ്, വി.എഫ്.എക്സ്: മനു ഭാസ്‌ക്കരൻ, അനന്ത് ദാമോദർ, സൗണ്ട് ഡിസൈൻ ആൻഡ് മികസ്: നിഖിൽ വർമ്മ ,അസോസിയേറ്റ് ആർട്ട് ഡയറക്ടർ: രഞ്ജിത്ത് എം.ടി, കളറിസ്റ്റ് മനു ഭാസ്‌ക്കരൻ, പി.ആർ.ഒ: അയ്മനം സാജൻ.

Advertisement
Advertisement