ഒ.ടി.ടിയിൽ കാണാം ലൗ എഫ്.എം

Monday 14 June 2021 12:00 AM IST

ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ അപ്പാനി ശരത്ത്, ടിറ്റോ വിൽസൺ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗത സംവിധായകൻ ശ്രീദേവ് കപ്പൂർ ഒരുക്കിയ ലൗ എഫ്.എം ഒ.ടി.ടിയിലെത്തി. തിയേറ്ററിൽ പ്രേക്ഷകർ ഏറ്റെടുത്ത ചിത്രം പ്രമുഖ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളായ നീസ്ട്രീം, ഫിൽമി എന്നിവയിലൂടെയാണ് പ്രേക്ഷകരിലെത്തിയത്. വ്യത്യസ്തമായ പ്രണയാനുഭവം ഇതിവൃത്തമാകുന്ന ചിത്രം, രണ്ട് കാലത്തിലെ പ്രണയമാണ് അവതരിപ്പിക്കുന്നത്. ഏതൊരു മലയാളികളുടെയും ഗൃഹാതുരഓർമ്മയായി മാറിയ റേഡിയോ ഈ ചിത്രത്തിൽ നവ്യാനുഭവമായി മാറുന്നുണ്ട്. ഒരു വികാരമായി റേഡിയോയെ നെഞ്ചിലേറ്റിയ ഒരു തലമുറയുടെ പ്രണയവും വിരഹവും സന്തോഷവും സങ്കടങ്ങളുമെല്ലാം ചിത്രം ഒപ്പിയെടുക്കുന്നുണ്ട്. ആ മനോഹരമായ കാലം ലൗ എഫ് എമ്മിൽ പുനർജനിക്കുകയാണ്. അപ്പാനി ശരത്ത് അവതരിപ്പിക്കുന്ന ഗസൽ എന്ന കഥാപാത്രത്തിന്റെ ജീവിതത്തിലെ ആകസ്മികമായ സംഭവങ്ങളിലൂടെയാണ് കഥ വികസിക്കുന്നത്. ജാനകി കൃഷ്ണൻ, മാളവിക മേനോൻ, എം 80 മൂസ ഫെയിം അഞ്ജു എന്നിവരാണ് നായികമാർ. ജിനോ ജോൺ, സിനോജ് അങ്കമാലി, വിജിലേഷ്,നിർമ്മൽ പാലാഴി, ദേവൻ, മാമുക്കോയ, മണികണ്ഠൻ പട്ടാമ്പി, സുനിൽ സുഗത, ശശി കലിംഗ, സാജു കൊടിയൻ, ബിറ്റോ, ആലങ്കോട് ലീലാകൃഷ്ണൻ, അബു വളയംകുളം, വിജയൻ കോഴിക്കോട്, ജെയിംസ് ഏലിയ, ബോബൻ ആലമ്മൂടൻ, അഷറഫ് ഗുരുക്കൾ, ആനന്ദ് കോഴിക്കോട്, സിനിൽ സൈനുദ്ദീൻ, അൽക്കു, സച്ചിൻ, വിനോഷ്, ആകാശ് ദേവ്, സുബീഷ് ഭാസ്‌ക്കർ, ദിലീപ് പൊന്നാനി, ഹരിദാസ് പൊന്നാനി, ഷബിൻ, അഡ്വ. നിഖിൽ, ജാനകി കൃഷ്ണൻ, മാളവിക മേനോൻ, അഞ്ചു,നീനാകുറുപ്പ്, ദിവ്യ, അഞ്ജലി, ശ്രീക്കുട്ടി, ഡോ.ഉമ, കൂബ്ര, ഐറിൻ, ആഷ്ലി, ബേബി അനശ്വര, ബേബി പിങ്കി എന്നിവരാണ് അഭിനേതാക്കൾ. ബെൻസി നാസർ നിർമ്മിച്ച ചിത്രത്തിന്റെ രചന സാജു കൊടിയൻ, പി.ജിംഷാർ എന്നിവർ ചേർന്നാണ്. ഛായാഗ്രഹണം: സന്തോഷ് അനിമ, ഗാനരചന: കൈതപ്രം, ആലങ്കോട് ലീലാകൃഷ്ണൻ, ഒ.എം.കരവാരക്കുണ്ട്, ഉണ്ണികൃഷ്ണൻ വാര്യർ. സംഗീതം: കൈതപ്രം വിശ്വനാഥൻ, അഷ്രഫ് മഞ്ചേരി, പ്രദീപ് സാരണി. പശ്ചാത്തല സംഗീതം: ഗോപിസുന്ദർ, എഡിറ്റിംഗ്: ലിജോ പോൾ. പി.ആർ.ഒ: പി.ആർ.സുമേരൻ.

Advertisement
Advertisement